image

11 Jan 2022 9:48 AM IST

Market

അംഗീകൃത ഓഹരികള്‍

MyFin Desk

അംഗീകൃത ഓഹരികള്‍
X

Summary

ഒരു കമ്പനിക്ക് നിയമപരമായി വിതരണം ചെയ്യാന്‍ അനുവദിച്ചിരിക്കുന്ന പരമാവധി ഓഹരികളെ സൂചിപ്പിക്കുന്നതാണ് അംഗീകൃത സ്റ്റോക്കുകള്‍ അല്ലെങ്കില്‍ ഷെയറുകള്‍.


ഒരു കമ്പനിക്ക് നിയമപരമായി വിതരണം ചെയ്യാന്‍ അനുവദിച്ചിരിക്കുന്ന പരമാവധി ഓഹരികളെ സൂചിപ്പിക്കുന്നതാണ് അംഗീകൃത സ്റ്റോക്കുകള്‍...

ഒരു കമ്പനിക്ക് നിയമപരമായി വിതരണം ചെയ്യാന്‍ അനുവദിച്ചിരിക്കുന്ന പരമാവധി ഓഹരികളെ സൂചിപ്പിക്കുന്നതാണ് അംഗീകൃത സ്റ്റോക്കുകള്‍ അല്ലെങ്കില്‍ ഷെയറുകള്‍. അംഗീകൃത മൂലധന ഓഹരി (authorized capital stock) എന്നും ഇവ അറിയപ്പെുന്നു.

ഒരു കമ്പനി നിലവില്‍ വന്നു കഴിഞ്ഞാല്‍ അത് പുറത്തിറക്കാന്‍ ആഗ്രഹിക്കുന്ന പരമാവധി ഓഹരികളുടെ എണ്ണം തീരുമാനിക്കുന്നു. ഈ ഓഹരികളാണ് അംഗീകൃത ഓഹരികള്‍ എന്നും പറയാം. ഒരു കമ്പനിയുടെ അംഗീകൃത ഓഹരികള്‍ മുഴുവനായോ അല്ലെങ്കില്‍ ഭാഗികമായോ ഓഹരി വിപണിയില്‍ പൊതു ജനങ്ങള്‍ക്കായി ലഭ്യമാണ്.

നിലവില്‍ കമ്പനി വിതരണം ചെയ്ത ഓഹരികളേക്കാള്‍ (issued shares) എണ്ണത്തില്‍ കൂടുതലായിരുക്കും അംഗീകൃത ഓഹരികള്‍. വിതരണം ചെയ്യാത്ത ഓഹരികള്‍ (un issued shares) ഭാവിയില്‍ അധിക ഫണ്ട് ആവശ്യമായി വരുന്ന വേളയില്‍ കമ്പനിക്ക് വില്‍ക്കുവാനോ കൈമാറുവാനോ സാധ്യമാക്കുന്നവയാണ്.

ഒരു കമ്പനിയുടെ നിക്ഷേപകരുടേയും പ്രമോട്ടര്‍മാരുടേയും കൈവശമുള്ളതും, ജീവനക്കാരുടെ നഷ്ടപരിഹാരത്തിനായി മാറ്റിവച്ചിരിക്കുന്നതും, തിരികെ വാങ്ങിയതുമായ (buyback) മൊത്തം ഓഹരികളെ സൂചിപ്പിക്കുന്നതാണ് ഇഷ്യൂഡ് ഷെയേഴ്‌സ്. വിപണിയില്‍ ലഭ്യമായ മുഴുവന്‍ ഓഹരികളേയും ഔട്ട്‌സ്റ്റാന്റിംഗ് ഷെയേഴ്‌സ് എന്ന് വിളിക്കുന്നു.