- Home
- /
- Learn & Earn
- /
- Market
- /
- ഓഹരി വിഭജനം എന്നാൽ...

Summary
ഓഹരി വിഭജിക്കല്‍ തീര്‍ത്തും ഒരു കോര്‍പ്പറേറ്റ് പ്രക്രിയയാണ്.
ഒരു കമ്പനിയുടെ നിലവിലുള്ള ഓഹരികള്‍ ഒന്നിലധികം പുതിയ ഓഹരികളായി വിഭജിക്കുന്നതാണ് ഓഹരി വിഭജനം (Stock split). ഇതിലൂടെ മികച്ച ഓഹരികളുടെ...
ഒരു കമ്പനിയുടെ നിലവിലുള്ള ഓഹരികള്‍ ഒന്നിലധികം പുതിയ ഓഹരികളായി വിഭജിക്കുന്നതാണ് ഓഹരി വിഭജനം (Stock split). ഇതിലൂടെ മികച്ച ഓഹരികളുടെ എണ്ണത്തില്‍ ശ്രദ്ധേയമായ വര്‍ധനവ് ഉണ്ടാകുന്നു.
വിഭജനത്തിന് മുമ്പുള്ള തുകകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഓഹരികളുടെ മൊത്തം മൂല്യം സമാനമായി തുടരുന്നു. കാരണം, ഓഹരി വിഭജനം യഥാര്‍ത്ഥ മൂല്യം കൂട്ടിച്ചേര്‍ക്കുന്നില്ലാത്തതിനാലാണ് ഇത് സാധ്യമാകുന്നത്. 1ന് 2, 1 ന് 3 എന്നിവയാണ് സാധാരണയായ വിഭജന അനുപാതങ്ങള്‍. നേരത്തെ കൈവശം വച്ചിരിക്കുന്ന ഒരോ ഓഹരിക്കും യഥാക്രമം രണ്ട്, മൂന്ന് ഓഹരികള്‍ ഉടകള്‍ക്ക് ഉണ്ടായിരിക്കും. നിലവിലെ ഉടമകള്‍ക്ക് തന്നെയായിരിക്കും ഓഹരിയിലെ ഈ വര്‍ധനവ് ലഭ്യമാകുന്നത്.
ഓഹരി വിഭജിക്കല്‍ തീര്‍ത്തും ഒരു കോര്‍പ്പറേറ്റ് പ്രക്രിയയാണ്. ഒരു കമ്പനിയുടെ ഓഹരി വില ഗണ്യമായി ഉയരുമ്പോള്‍ മിക്ക പൊതുമോഖലാ സ്ഥാപനങ്ങളും ഓഹരി വിഭജനം പ്രഖ്യാപിക്കുന്നു. ഇതിലൂടെ കൂടുതല്‍ പ്രീതിയാര്‍ജ്ജിച്ച ട്രേഡിംഗ് വിലയിലേക്ക് മൂല്യം കുറയ്ക്കുകയും ചെയ്യുന്നു.
ഓഹരി വിഭജനത്തിന്റെ കാരണങ്ങള്‍
ഓഹരി വില വളരെ ഉയര്‍ന്നിരിക്കുന്ന സാഹചര്യങ്ങളില്‍ നിക്ഷേപകര്‍ക്ക് അവ വാങ്ങുന്നത് ചെലവേറിയതാവും. ഇതിനെ മറികടക്കാന്‍ സാധാരണയായി ഓഹരി വിഭജനം നടത്തുന്നു. മികച്ച ഓഹരികളുടെ എണ്ണം കൂടുന്നത് അവ വലിയതോതില്‍ പണമായി മാറ്റുന്നതിലേക്ക് (liquidity) നയിക്കുന്നു. സ്റ്റോക്കിന്റെ പണമാക്കല്‍ വര്‍ധിക്കുന്നത് വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും ഓഹരി വ്യാപാരം സുഗമമാക്കാന്‍ സഹായിക്കുന്നു.
1 ന് 2 എന്ന തരത്തിലാണ് ഓഹരി വിഭജനം നടക്കുന്നതെങ്കില്‍ 20 രൂപയ്ക്ക് 100 ഓഹരികള്‍ എന്നുള്ളത് 10 രൂപയ്ക്ക് 200 ഓഹരികള്‍ എന്നായി മാറും. ഇവിടെ കമ്പനിയുടെ വിപണിമൂല്യം (market capitalization) സ്ഥിരമായതിനാല്‍ ഓഹരികളുടെ വര്‍ധനവിന് അനുസരിച്ച് ഓഹരികളുടെ വിപണി വില കുറയുന്നു. പുതിയ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് വേണ്ടി ചെയ്യുന്നതിനാല്‍ ഓഹരി വിഭജനം ഒരു വളര്‍ച്ചയുടെ ഫലമോ, ഭാവിയിലെ വളര്‍ച്ചയുടെ സാധ്യതയോ ആണ്.
Stock split,market capitalization,trading price,liquidity,സ്റ്റോക് സ്പ്ളിറ്റ്,മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍, ട്രേഡിംഗ് പ്രൈസ്, ലിക്വിഡിറ്റി
പഠിക്കാം & സമ്പാദിക്കാം
Home