image

14 Jan 2022 11:39 AM IST

Market

സ്‌റ്റോക്ക് മാര്‍ക്കറ്റ് കാപ് ജിഡിപി റേഷ്യോ എന്താണ്?

MyFin Desk

സ്‌റ്റോക്ക് മാര്‍ക്കറ്റ് കാപ് ജിഡിപി റേഷ്യോ എന്താണ്?
X

Summary

അനുപാതം 50% നും 75% നും ഇടയില്‍ ആണെങ്കില്‍ മിതമായി കുറഞ്ഞ വിലമതിക്കുന്നതാമെന്ന് പറയാം. 75% നും 90%നും ഇടയിലാണെങ്കില്‍ ന്യായ മൂല്യമുള്ള വിപണിയിയിരിക്കും. 90% നും 115% നും ഇടയിലാണെങ്കില്‍ ചെറിയ തോതില്‍ അമിത വിലമതിക്കുന്നതായി കണക്കാക്കും.


മുന്‍കാല ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ മൊത്തത്തിലുള്ള ഓഹരി വിപണി കുറഞ്ഞ വില മതിക്കുന്നത് (undervalued ) ആണോ,അധിക വില മതിക്കുന്നത (overvalued്) ആണോ...

മുന്‍കാല ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ മൊത്തത്തിലുള്ള ഓഹരി വിപണി കുറഞ്ഞ വില മതിക്കുന്നത് (undervalued ) ആണോ,അധിക വില മതിക്കുന്നത (overvalued്) ആണോ എന്ന് നിര്‍ണയിക്കാന്‍ ഉപയോഗിക്കുന്ന അനുപാതമാണ് സ്‌റ്റോക്ക് മാര്‍ക്കറ്റ് കാപ് ജിഡിപി റേഷ്യോ ( stock market cap to GDP ratio).

പൊതു വിപണിയിലുള്ള ഓഹരികളുടെ മൊത്തം മൂല്യത്തെ ( stock market capitalization), മൊത്തം ആഭ്യന്തര ഉല്‍പ്പാദനം (gross domestic product) കൊണ്ട് ഹരിച്ചാണ് ഇത് കണക്കാക്കുന്നത്. ഇത് മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ ശതമാനമായാണ് ലഭിക്കുന്നത്. ഓഹരി വിപണിയുടെ മൂല്യനിര്‍ണ്ണയമാണ് ഇതിലൂടെ ലഭിക്കുന്നത്. വിപണി undervalued ആണോ, modestly undervalued ആണോ, overvalued ആണോ എന്ന തരത്തില്‍ മൂല്യ നിര്‍ണയം സാധ്യമാകുന്നു. നിക്ഷേപകനായ വാറന്‍ ബഫറ്റാണ് ഈ പ്രയോഗത്തെ ജനകീയമായത്. അതിനാല്‍ ഇതിനെ ബഫറ്റ് ഇന്‍ഡികേറ്റര്‍ (Buffett indicator) എന്നും അറിയപ്പെടുന്നു.

സാധാരണയായി, 100 ശതമാനത്തില്‍ കൂടുതലുള്ള ഫലമാണ് ലഭിക്കുന്നതെങ്കില്‍ ഓഹരി വിപണി അമിത വിലമതിക്കുന്നതായി കാണിക്കുന്നു. 50% ന് അടുത്താണെങ്കില്‍ വിപണി കുറഞ്ഞ വില മതിക്കുന്നതാണെന്ന് കണക്കാക്കാം. അനുപാതം 50% നും 75% നും ഇടയില്‍ ആണെങ്കില്‍ മിതമായി കുറഞ്ഞ വിലമതിക്കുന്നതാമെന്ന് പറയാം. 75% നും 90%നും ഇടയിലാണെങ്കില്‍ ന്യായ മൂല്യമുള്ള വിപണിയിയിരിക്കും. 90% നും 115% നും ഇടയിലാണെങ്കില്‍ ചെറിയ തോതില്‍ അമിത വിലമതിക്കുന്നതായി കണക്കാക്കും.