15 Jan 2022 12:54 PM IST
Summary
വളര്‍ച്ചാ പാതയിലെ അനിശ്ചിതത്വം മൂലം 2023 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാ പ്രവചനത്തില്‍ മാറ്റം വരുത്തി ബ്രോക്കറേജ് കമ്പനിയായ മോത്തിലാല്‍ ഓസ്വാള്‍. ജിഡിപി വിപുലീകരണ നിരക്ക് 6.3 ശതമാനമാക്കി. വിപണിയില്‍ പൊതുവായുള്ള 7.6 ശതമാനത്തേക്കാള്‍ താഴെയാണ് പുതിയ നിരക്ക്. ആഭ്യന്തര വളര്‍ച്ചയില്‍ ആര്‍ബിഐ കുടുതല്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നതിന് തെളിവാണ് വളര്‍ച്ചാ പ്രതീക്ഷാ 8-8.5 ശതമാനമായതന്ന് കമ്പനി ചൂണ്ടിക്കാട്ടി. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ആര്‍ബിഐയുടെ കണക്കുകൂട്ടല്‍ പോലെ തന്നെ 9.5 ശതമാനം നിലനിര്‍ത്താന്‍ സാധിച്ചിരുന്നു. എന്നിരുന്നാലും, രാജ്യം അതിന്റെ […]
വളര്‍ച്ചാ പാതയിലെ അനിശ്ചിതത്വം മൂലം 2023 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാ പ്രവചനത്തില്‍ മാറ്റം വരുത്തി ബ്രോക്കറേജ് കമ്പനിയായ മോത്തിലാല്‍ ഓസ്വാള്‍. ജിഡിപി വിപുലീകരണ നിരക്ക് 6.3 ശതമാനമാക്കി. വിപണിയില്‍ പൊതുവായുള്ള 7.6 ശതമാനത്തേക്കാള്‍ താഴെയാണ് പുതിയ നിരക്ക്.
ആഭ്യന്തര വളര്‍ച്ചയില്‍ ആര്‍ബിഐ കുടുതല്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നതിന് തെളിവാണ് വളര്‍ച്ചാ പ്രതീക്ഷാ 8-8.5 ശതമാനമായതന്ന് കമ്പനി ചൂണ്ടിക്കാട്ടി. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ആര്‍ബിഐയുടെ കണക്കുകൂട്ടല്‍ പോലെ തന്നെ 9.5 ശതമാനം നിലനിര്‍ത്താന്‍ സാധിച്ചിരുന്നു. എന്നിരുന്നാലും, രാജ്യം അതിന്റെ സാധ്യതയേക്കാള്‍ വളരെ താഴ്ന്ന വളര്‍ച്ചായാണ് കാഴ്ച വയ്ക്കുന്നതെന്നും ഉല്‍പാദന വിടവ് നികത്താന്‍ വര്‍ഷങ്ങളെടുക്കുമെന്നും കേന്ദ്ര ബാങ്ക് വ്യക്തമാക്കിയിരുന്നു.
ഇന്ത്യയില്‍ പണപ്പെരുപ്പത്തേക്കാള്‍ കൂടുതല്‍ അനിശ്ചിതത്വം ജിഡിപി വളര്‍ച്ചയെ സംബന്ധിച്ച് നിലനില്‍ക്കുന്നു. പണപ്പെരുപ്പ പ്രവചനങ്ങള്‍ വിപണിയിലെ സമവായത്തിനും ആര്‍ബിഐ പ്രവചനങ്ങള്‍ക്കും അനുസൃതമാണ്. അതിനാല്‍ അവയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകാറില്ലെന്നും. മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് വ്യക്തമാക്കി. 2024 സാമ്പത്തിക വര്‍ഷത്തില്‍ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 5.8 ശതമാനമായി കുറയുമെന്ന് അവർ കൂട്ടിച്ചേര്‍ത്തു. ഇത് കൂടുതല്‍ വെല്ലുവിളികള്‍ സൃഷ്ടിക്കുമെന്നാണ് സൂചിപ്പിക്കുന്നത്. എന്നിരുന്നാലും, ഉപഭോക്തൃ വിലക്കയറ്റം കണക്കിലെടുത്ത് ആര്‍ബിഐ അടുത്ത വര്‍ഷം പലിശ നിരക്ക് 0.50 ശതമാനം വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 2022 സാമ്പത്തിക വര്‍ഷത്തിലെ 5.3 ശതമാനത്തിന് ശേഷം 2023 സാമ്പത്തിക വര്‍ഷത്തില്‍ അഞ്ച് ശതമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
