വിലയേറിയ സമ്മാനങ്ങള്‍ വാങ്ങുകയും നല്‍കുകയും ചെയ്യുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ ഗിഫ്റ്റ് ടാക്സ് അഥവാ സമ്മാന നികുതി...
വിലയേറിയ സമ്മാനങ്ങള്‍ വാങ്ങുകയും നല്‍കുകയും ചെയ്യുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ ഗിഫ്റ്റ് ടാക്സ് അഥവാ സമ്മാന നികുതി എന്താണെന്ന് അത്യാവശ്യമായും അറിഞ്ഞിരിക്കണം. സമ്മാനങ്ങള്‍ നല്‍കുന്നതും വാങ്ങുന്നതും സാമൂഹിക ജീവിതത്തിന്റെ ഭാഗമാണ്. ഇഷ്ടമുള്ളവര്‍ക്കായി സമ്മാനങ്ങള്‍ വാങ്ങുമ്പോള്‍ നാം അതിന്റ വില ശ്രദ്ധിക്കാറില്ല. ആഘോഷ ദിനങ്ങളില്‍ സ്വര്‍ണ്ണം, പണം, ഭൂമി എന്നിങ്ങനെയുള്ള സാമ്പത്തിക സമ്മാനങ്ങള്‍ ബന്ധുക്കളും സുഹൃത്തുക്കളും പരസ്പരം കൈമാറാറുണ്ട്. ഇങ്ങനെ കൈമാറുന്ന സമ്മാനങ്ങല്ക്ക് നികുതിയുണ്ടെന്ന കാര്യം എത്രപേര്‍ക്കറിയാം? നിങ്ങള്‍ നല്‍കുകയോ വാങ്ങുകയോ ചെയ്യുന്ന സമ്മാനങ്ങള്‍ 50,000 രൂപക്ക് മുകളിലുള്ളവയാണെങ്കില് ആദായ നികുതി നിയമത്തിലെ 56(2) വകുപ്പ് പ്രകാരം സമ്മാനത്തിന് നികുതി നല്‍കണം. 5,000 രൂപയില്‍ താഴെയുള്ള സമ്മാനങ്ങള്‍ക്ക് നികുതി നല്‍കേണ്ടതില്ല.
സുഹൃത്തുക്കള്‍ നല്കുന്ന ഇത്തരം സമ്മാനങ്ങള്‍ക്ക് നികുതി അടക്കണം. എന്നാല്‍ ബന്ധുക്കള്‍, സഹോദരങ്ങള്‍, ജീവിത പങ്കാളി എന്നിവര്‍ നല്കുന്ന സമ്മാനങ്ങള്‍ നികുതിരഹിതമാണ്. പാരമ്പര്യമായി കൈമാറി വരുന്ന സ്വത്ത് വകകള്‍ സമ്മാനമായി നല്‍കാറുണ്ട്. സ്വന്തം കുടുംബങ്ങളള്ക്കാണ് നല്കുന്നതെങ്കില് ഇതിനും നികുതി ബാധകമല്ല. സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന ബോണസ്, വിവിധ തരം പെന്ഷന് എന്നിവയ്ക്കും നികുതി അടക്കേണ്ടതില്ല.
50,000 ത്തിന് മുകളില്‍ ലഭിക്കുന്ന സമ്മാനങ്ങളെ ഇതര സ്രോതസ്സുകളില്‍ നിന്നുളള വരുമാനമായി കണക്കാക്കുന്നു. മാതാപിതാക്കള്‍ക്ക് ലഭിക്കുന്ന സമ്മാനങ്ങള്‍ക്ക് നികുതി അടക്കേണ്ടതില്ലെങ്കിലും മാതാപിതാക്കളില്‍ നിന്നും മരുമക്കള്‍ക്ക് ലഭിക്കുന്ന സമ്മാനങ്ങള്‍ക്ക് നികുതി ഈടാക്കുന്നു. വിദേശ ഇന്ത്യക്കാര്‍ക്ക് (എന്‍ ആര് ഐ) അവരുടെ അക്കൗണ്ടില്‍ നിന്നും മാതാപിതാക്കള്‍ക്ക് സമ്മാനങ്ങള്‍ അയക്കാം.
വിവാഹ സമ്മാനങ്ങളില്‍ നികുതി ഈടാക്കുന്നില്ലെങ്കിലും വിവാഹവാര്‍ഷിക സമ്മാനങ്ങള്‍ക്ക് നികുതി ചുമത്തുന്നു. സമ്മാനം നല്കുന്ന വ്യക്തി നികുതി റിട്ടേണില്‍ ഇത് രേഖപ്പെടുത്തണം. സ്വീകരിക്കുന്നയാള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നില്ല. സമ്മാനത്തിന്റെ വലുപ്പം അനുസരിച്ച് 18% മുതല്‍ 40% വരെയാണ് സമ്മാന നികുതി ഈടാക്കുക.