image

16 Jan 2022 7:24 AM IST

Market

വെര്‍ടെക്സ് സെക്യൂരിറ്റീസ്

MyFin Desk

വെര്‍ടെക്സ് സെക്യൂരിറ്റീസ്
X

Summary

അതിവേഗ വളര്‍ച്ചാ പാതയിലുള്ള ഒരു പ്രമുഖ ബ്രോക്കറേജ് സ്ഥാപനമാണ് വെര്‍ടെക്സ്. കഴിഞ്ഞ ഒരു ദശകത്തില്‍ സാമ്പത്തിക സേവന വ്യവസായത്തിലെ ഒരു ശക്തികേന്ദ്രമായി കമ്പനി വളര്‍ന്നു. 1993-ല്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു.


വെര്‍ടെക്സ് സെക്യൂരിറ്റീസ് ലിമിറ്റഡ് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയാണ്. 1993 ല്‍ സ്ഥാപിതമായ കമ്പനിക്ക് കൊച്ചിയിലും, മുംബൈയിലും ഉള്‍പ്പെടെ ഇന്ത്യയിലുടനീളം 250 ഓഫീസ് ശൃംഖലകളുണ്ട്. ട്രാന്‍സ്വാറന്റി ഫിനാന്‍സ് ലിമിറ്റഡിന്റെ ഉപസ്ഥാപനമാണ് വെര്‍ടെക്സ് സെക്യൂരിറ്റീസ്. കഴിഞ്ഞ 16 വര്‍ഷമായി ട്രാന്‍സ്വാറന്റി ഗ്രൂപ്പ് 1,000 ലധികം കമ്പനികള്‍, ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, അസറ്റ് മാനേജ്മെന്റ് കമ്പനികള്‍, പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകള്‍, റീട്ടെയില്‍ ഉപഭോക്താക്കള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ഒരു ശൃംഖല വികസിപ്പിച്ചെടുത്തിട്ടുണ്ട്.

അതിവേഗ വളര്‍ച്ചാ പാതയിലുള്ള ഒരു പ്രമുഖ ബ്രോക്കറേജ് സ്ഥാപനമാണ് വെര്‍ടെക്സ്. കഴിഞ്ഞ ഒരു ദശകത്തില്‍ സാമ്പത്തിക സേവന വ്യവസായത്തിലെ ഒരു ശക്തികേന്ദ്രമായി കമ്പനി വളര്‍ന്നു. 1993-ല്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ശക്തമായ ഗവേഷണ പിന്തുണയും 24/7 വ്യക്തിഗത കസ്റ്റമര്‍ കെയറും ഉള്ള ഇക്വിറ്റിയിലും, ഡെറിവേറ്റീവുകളിലും (ഫ്യൂച്ചറുകളും ഓപ്ഷനുകളും) ട്രേഡിംഗിനായി എന്‍ഡ്-ടു-എന്‍ഡ് ഓണ്‍ലൈന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്ന കമ്പനി, എന്‍ എസ് സി, ബി എസ് ഇ എന്നിവയിലെ അംഗങ്ങളാണ്. ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റിലേക്ക് ഏകജാലക പ്രവേശനം നല്‍കുന്നതിനും, വ്യാപാരം സുഗമമാക്കുന്നതിനും, സ്റ്റോക്ക് ഹോള്‍ഡിംഗുകള്‍ കാണുന്നതിനും, വ്യാപാര വിശദാംശങ്ങള്‍,