image

15 Feb 2022 12:24 AM GMT

Banking

മണപ്പുറം ഫിനാൻസ് Q3 അറ്റാദായത്തിലെ ഇടിവിൽ ഓഹരി 11% താഴ്ന്നു

PTI

മണപ്പുറം ഫിനാൻസ് Q3 അറ്റാദായത്തിലെ ഇടിവിൽ ഓഹരി 11% താഴ്ന്നു
X

Summary

മുബൈ: മണപ്പുറം ഫിനാന്‍സിന്റെ അറ്റാദായത്തില്‍ ഇടിവുണ്ടായത് ഓഹരി വിപണിയില്‍ തിരിച്ചടിയായി. 11 ശമതാനം ഇടിവാണ് ഓഹരികളില്‍ രേഖപ്പെടുത്തിയത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ നികുതി ഒഴിവാക്കിയുള്ള അറ്റാദായം 46 ശതമാനം ഇടിഞ്ഞ് 261 കോടി രൂപയായിരുന്നു. ബിഎസ്ഇയില്‍ ഓഹരികള്‍ 10.77 ശതമാനം ഇടിഞ്ഞ് ഓഹരി ഒന്നിന് 127.6 രൂപയിലെത്തി. വിപണി സജീവമായ നേരത്ത് ഇത് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന മൂല്യമായ 122 രൂപയിലെത്തി. എന്‍എസ്ഇയില്‍ ഓഹരികള്‍ 10.6 ശതമാനം താഴ്ന്ന് 127.75 രൂപയായി. […]


മുബൈ: മണപ്പുറം ഫിനാന്‍സിന്റെ അറ്റാദായത്തില്‍ ഇടിവുണ്ടായത് ഓഹരി വിപണിയില്‍ തിരിച്ചടിയായി. 11 ശമതാനം ഇടിവാണ് ഓഹരികളില്‍ രേഖപ്പെടുത്തിയത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ നികുതി ഒഴിവാക്കിയുള്ള അറ്റാദായം 46 ശതമാനം ഇടിഞ്ഞ് 261 കോടി രൂപയായിരുന്നു.

ബിഎസ്ഇയില്‍ ഓഹരികള്‍ 10.77 ശതമാനം ഇടിഞ്ഞ് ഓഹരി ഒന്നിന് 127.6 രൂപയിലെത്തി. വിപണി സജീവമായ നേരത്ത് ഇത് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന മൂല്യമായ 122 രൂപയിലെത്തി.

എന്‍എസ്ഇയില്‍ ഓഹരികള്‍ 10.6 ശതമാനം താഴ്ന്ന് 127.75 രൂപയായി. അതിന്റെ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന മൂല്യമായ 123.75 രൂപയിലാണ് വ്യാപാരം നടന്നത്.

ബാങ്കിംഗ് ഇതര ഫിനാന്‍സ് കമ്പനിയായ മണപ്പുറം ഫിനാന്‍സ് ഒരു വര്‍ഷം മുമ്പ് ഇതേ പാദത്തില്‍ 483 കോടി രൂപ അറ്റാദായം നേടിയിരുന്നു.

2021-22 ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ മൊത്ത വരുമാനം 1,506.85 കോടി രൂപയായി കുറഞ്ഞു.എന്നാല്‍ 2020-21 ലെ അതേ കാലയളവില്‍ ഇത് 1,650 കോടി രൂപയായിരുന്നു.

2022 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തിലെ മൊത്തം ചെലവ് മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലെ 92.75 കോടി രൂപയെ അപേക്ഷിച്ച്
1,158.67 കോടി രൂപയായി ഉയര്‍ന്നു. 2 രൂപ മുഖവില ഉള്ള ഓരോ ഇക്വിറ്റി ഓഹരിക്കും 0.75 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചതായി കമ്പനി അതിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ അറിയിച്ചു.

ആശിര്‍വാദ് മൈക്രോഫിനാന്‍സ്, മണപ്പുറം ഹോം ഫിനാന്‍സ്, മണപ്പുറം ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സ്, മണപ്പുറം കോംപ്ടെക് ആന്‍ഡ് കണ്‍സള്‍ട്ടന്റ്സ് തുടങ്ങിയ സബ്സിഡിയറികളുടെ ഓഡിറ്റ് ചെയ്യാത്ത സാമ്പത്തിക ഫലങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.