image

16 Feb 2022 11:21 AM IST

Market

സെൻസെക്‌സ് 145 പോയിന്റ് ഇടിവോടെ 58,000-നു താഴെ അവസാനിച്ചു

MyFin Bureau

സെൻസെക്‌സ് 145 പോയിന്റ് ഇടിവോടെ 58,000-നു താഴെ അവസാനിച്ചു
X

Summary

മുംബൈ: ഇന്ന് ഇന്ത്യന്‍ വിപണികളായ  ബിഎസ്ഇ നേരിയ ഇടിവോടെ 57,996.68 നും എന്‍എസ് ഇ 17,322.20 നും ക്ലോസ് ചെയ്തു. ബാങ്കിംഗ്, മെറ്റല്‍, ഓട്ടോ വിഭാഗങ്ങളിലെ ഓഹരികളിലുണ്ടായ ഇടിവാണ് വിപണി സൂചികകളില്‍ പ്രതിഫലിച്ചത്. ബിഎസ്ഇ 800 പോയിന്റ് ഉയർന്നെങ്കിലും ഒടുവിൽ 145.37 പോയിന്റ് അല്ലെങ്കില്‍ 0.25 ശതമാനം നഷ്ട്ടം രേഖപ്പെടുത്തി. അതുപോലെ എന്‍എസ്ഇ നേട്ടങ്ങള്‍ക്കും നഷ്ടങ്ങള്‍ക്കും ഇടയില്‍ ചാഞ്ചാടി നിന്നെങ്കിലും 30.25 പോയിന്റ് അല്ലെങ്കില്‍ 0.17 ശതമാനം താഴ്ന്ന് 17,322.20 അവസാനിച്ചു. സെന്‍സെക്സ് ചാര്‍ട്ടില്‍, എന്‍ടിപിസി, എസ്ബിഐ, […]


മുംബൈ: ഇന്ന് ഇന്ത്യന്‍ വിപണികളായ ബിഎസ്ഇ നേരിയ ഇടിവോടെ 57,996.68 നും എന്‍എസ് ഇ 17,322.20 നും ക്ലോസ് ചെയ്തു.

ബാങ്കിംഗ്, മെറ്റല്‍, ഓട്ടോ വിഭാഗങ്ങളിലെ ഓഹരികളിലുണ്ടായ ഇടിവാണ് വിപണി സൂചികകളില്‍ പ്രതിഫലിച്ചത്.

ബിഎസ്ഇ 800 പോയിന്റ് ഉയർന്നെങ്കിലും ഒടുവിൽ 145.37 പോയിന്റ് അല്ലെങ്കില്‍ 0.25 ശതമാനം നഷ്ട്ടം രേഖപ്പെടുത്തി.

അതുപോലെ എന്‍എസ്ഇ നേട്ടങ്ങള്‍ക്കും നഷ്ടങ്ങള്‍ക്കും ഇടയില്‍ ചാഞ്ചാടി നിന്നെങ്കിലും 30.25 പോയിന്റ് അല്ലെങ്കില്‍ 0.17 ശതമാനം താഴ്ന്ന് 17,322.20 അവസാനിച്ചു.

സെന്‍സെക്സ് ചാര്‍ട്ടില്‍, എന്‍ടിപിസി, എസ്ബിഐ, അള്‍ട്രാടെക് സിമന്റ്, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ് എന്നിവയാണ് പ്രധാനമായും നഷ്ടം നേരിട്ട കമ്പനികള്‍. 30 അംഗ സൂചികയിലെ 22 ഓഹരികള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു.

ഉക്രൈന്‍-റഷ്യ സംഘര്‍ഷത്തില്‍ അയവ് വന്നതോടെ മറ്റ് ഏഷ്യന്‍ വിപണികളില്‍ കാര്യമായ ഉത്സാഹം പ്രകടമാണ്.

ആഗോള ക്രൂഡ് ഓയില്‍ ബെഞ്ച്മാര്‍ക്കായ ബ്രെന്റ് ഫ്യൂച്ചേഴ്‌സ് 0.19 ശതമാനം ഇടിഞ്ഞ് ബാരലിന് 93.06 ഡോളറിലെത്തി.