image

18 Feb 2022 7:10 AM GMT

Cryptocurrency

ക്രിപ്‌റ്റോ തട്ടിപ്പുകളെ വരുതിയിലാക്കാന്‍ എഫ്ബിഐയുടെ യൂണിറ്റ്

MyFin Desk

ക്രിപ്‌റ്റോ തട്ടിപ്പുകളെ വരുതിയിലാക്കാന്‍ എഫ്ബിഐയുടെ യൂണിറ്റ്
X

Summary

വാഷിങ്ടണ്‍: ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട സൈബര്‍ തട്ടിപ്പുകള്‍ പെരുകുന്ന അവസരത്തില്‍ ഡിജിറ്റല്‍ കറന്‍സിയുമായി ബന്ധപ്പെട്ട നിയന്ത്രണ യൂണിറ്റ് ആരംഭിക്കാന്‍ എഫ്ബിഐ. ബ്ലോക്ക് ചെയിന്‍ വിശകലനം നടത്തുന്നതിനും, അനധികൃതമായി സൃഷ്ടിക്കുന്ന വെര്‍ച്വല്‍ അസറ്റുകള്‍ പിടിച്ചടക്കുന്നതിനുമുള്ള അധികാരം യൂണിറ്റിന് ഉണ്ടാകും. വെര്‍ച്വല്‍ ആസ്തികളുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഏത് തരത്തിലുള്ള ചൂഷണങ്ങളും തടയുക എന്നതാണ് ഈ വിഭാഗത്തിന്റെ പ്രധാന ദൗത്യം. യുഎസിലെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഇതുവരെ കൈകാര്യം ചെയ്തതില്‍ ഏറ്റവും ഗൗരവമേറിയ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിലൊന്നാണ് ന്യൂയോര്‍ക്ക് നിവാസികളായ ദമ്പതികള്‍ 2016 […]


വാഷിങ്ടണ്‍: ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട സൈബര്‍ തട്ടിപ്പുകള്‍ പെരുകുന്ന അവസരത്തില്‍ ഡിജിറ്റല്‍ കറന്‍സിയുമായി ബന്ധപ്പെട്ട നിയന്ത്രണ യൂണിറ്റ് ആരംഭിക്കാന്‍ എഫ്ബിഐ. ബ്ലോക്ക് ചെയിന്‍ വിശകലനം നടത്തുന്നതിനും, അനധികൃതമായി സൃഷ്ടിക്കുന്ന വെര്‍ച്വല്‍ അസറ്റുകള്‍ പിടിച്ചടക്കുന്നതിനുമുള്ള അധികാരം യൂണിറ്റിന് ഉണ്ടാകും. വെര്‍ച്വല്‍ ആസ്തികളുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഏത് തരത്തിലുള്ള ചൂഷണങ്ങളും തടയുക എന്നതാണ് ഈ വിഭാഗത്തിന്റെ പ്രധാന ദൗത്യം.

യുഎസിലെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഇതുവരെ കൈകാര്യം ചെയ്തതില്‍ ഏറ്റവും ഗൗരവമേറിയ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിലൊന്നാണ് ന്യൂയോര്‍ക്ക് നിവാസികളായ ദമ്പതികള്‍ 2016 ല്‍ ഡിജിറ്റല്‍ കറന്‍സി എക്‌സ്‌ചേഞ്ചായ ബിറ്റ്ഫിനെക്‌സ് ഹാക്ക് ചെയ്ത് 4.5 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ബിറ്റ് കോയിനുകള്‍ മോഷ്ടിച്ചുവെന്ന കേസ്. ഇതി​ന്റെ നടപടിക്രമങ്ങള്‍ അടുത്തിടെയാണ് അവസാനിച്ചത്. കഴിഞ്ഞ മാസം ഈ ബിറ്റ് കോയിനുകള്‍ യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് പിടിച്ചെടുത്തിരുന്നു. എഫ്ബിഐയുടെ നേതൃത്വത്തില്‍ ക്രിപ്‌റ്റോ നിയന്ത്രണ യൂണിറ്റ് വരുന്നതോടെ നിക്ഷേപകരുടെ ആശങ്കകള്‍ ഒരു പരിധി വരെ കുറയും.

ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ക്രിപ്‌റ്റോ ഉപയോഗം വര്‍ധിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ നേതൃത്വത്തിലുള്ള ക്രിപ്‌റ്റോ നിയന്ത്രണ സംവിധാനം ഇല്ല. യുഎസിന്റെ നീക്കത്തിന് പിന്നാലെ മിക്ക രാജ്യങ്ങളും ക്രിപ്‌റ്റോ നിയന്ത്രണ യൂണിറ്റുകള്‍ ആരംഭിക്കാനുള്ള സാധ്യത തെളിയുകയാണ്. ക്രിപ്റ്റോ കറന്‍സിയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന പ്രധാന തട്ടിപ്പുകളിലൊന്നാണ് ക്രിപ്റ്റോ ജാക്കിംഗ്. തട്ടിക്കൊണ്ട് പോകല്‍ എന്നാണ് ജാക്കിംഗ് എന്ന വാക്ക് കൊണ്ട് അര്‍ത്ഥമാക്കുന്നത്.