Summary
മുംബൈ: നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ (എന്‍എസ്ഇ) സംഭവിച്ച ഭരണ വീഴ്ച സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. എന്നാല്‍ വീഴ്ചകള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ ആവശ്യമായ തെറ്റുതിരുത്തല്‍ നടപടികൾ സ്വീകരിച്ചോ എന്ന കാര്യത്തില്‍ പ്രതികരിക്കാന്‍ ധനമന്ത്രി വിസമ്മതിച്ചു. ഈ മാസം ആദ്യം, സെബി എന്‍എസ്ഇക്കും അതിന്റെ മുന്‍ എംഡിമാര്‍ക്കും, സിഇഒമാരായ ചിത്ര രാമകൃഷ്ണ, രവി നരേന്‍ എന്നിവരടക്കം ചിലര്‍ക്കും പിഴ ചുമത്തിയിരുന്നു. ആനന്ദ് സുബ്രഹ്‌മണ്യനെ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസറായും, അന്നത്തെ എംഡി രാമകൃഷ്ണയുടെ ഉപദേശകനായും നിയമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ […]
മുംബൈ: നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ (എന്‍എസ്ഇ) സംഭവിച്ച ഭരണ വീഴ്ച സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. എന്നാല്‍ വീഴ്ചകള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ ആവശ്യമായ തെറ്റുതിരുത്തല്‍ നടപടികൾ
സ്വീകരിച്ചോ എന്ന കാര്യത്തില്‍ പ്രതികരിക്കാന്‍ ധനമന്ത്രി വിസമ്മതിച്ചു.
ഈ മാസം ആദ്യം, സെബി എന്‍എസ്ഇക്കും അതിന്റെ മുന്‍ എംഡിമാര്‍ക്കും, സിഇഒമാരായ ചിത്ര രാമകൃഷ്ണ, രവി നരേന്‍ എന്നിവരടക്കം ചിലര്‍ക്കും പിഴ ചുമത്തിയിരുന്നു. ആനന്ദ് സുബ്രഹ്‌മണ്യനെ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസറായും, അന്നത്തെ എംഡി രാമകൃഷ്ണയുടെ ഉപദേശകനായും നിയമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ വിവിധ നിയമലംഘനങ്ങള്‍ നടത്തിയതാനാണ് പിഴ ചുമത്തിയത്.
ചിത്ര രാമകൃഷ്ണയ്ക്ക് 3 കോടി രൂപയും, എന്‍എസ്ഇക്കും, നരേന്‍, സുബ്രഹ്‌മണ്യന്‍ എന്നിവര്‍ക്കും 2 കോടി രൂപ വീതവും, അന്നത്തെ ചീഫ് റെഗുലേറ്ററി ഓഫീസറും ചീഫ് കംപ്ലയന്‍സ് ഓഫീസറുമായിരുന്ന വി ആര്‍ നരസിംഹന് ലക്ഷം രൂപയും പിഴ ചുമത്തി.
“ഈ കാര്യത്തില്‍ പര്യാപ്തമായ ഒരു തിരുത്തല്‍ നടപടി ഉണ്ടായിട്ടുണ്ടോ, ഉത്തരവാദികളാക്കപ്പെട്ടവര്‍ക്കെതിരെ എന്തെങ്കിലും നടപടി എടുത്തിട്ടുണ്ടോ എന്നതിനെക്കുറിച്ച് അഭിപ്രായമൊന്നും പറയാനില്ല,” ധനമന്ത്രി പറഞ്ഞു.
“എന്റെ മുന്നിലുള്ള വിവരങ്ങളുടെ അടിത്തട്ടില്‍ എത്തുന്നതുവരെ എനിക്ക് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അഭിപ്രായം പറയാനാകില്ല. ഇപ്പോള്‍ എനിക്ക് അഭിപ്രായങ്ങളൊന്നുമില്ല,” സീതാരാമന്‍ പറഞ്ഞു.
2013 ഏപ്രില്‍ മുതല്‍ 2016 ഡിസംബര്‍ വരെ ചിത്ര രാമകൃഷ്ണ എന്‍എസ്ഇയുടെ എംഡിയും സിഇഒയുമായിരുന്നു. നരേന്‍ 1994 ഏപ്രില്‍ മുതല്‍ 2013 മാര്‍ച്ച് വരെ എക്സ്ചേഞ്ചിന്റെ എംഡിയും, സിഇഒയും ആയിരുന്നു. അതിനുശേഷം, അദ്ദേഹം 2013 ഏപ്രില്‍ മുതല്‍ 2017 ജൂണ്‍ വരെ എന്‍എസ്ഇ ബോര്‍ഡില്‍ നോണ്‍-എക്‌സിക്യൂട്ടീവ് വിഭാഗത്തില്‍ വൈസ് ചെയര്‍മാനായിരുന്നു.
സെബിയില്‍ നിന്നുമുള്ള വിവരങ്ങള്‍ അനുസരിച്ച് ചിത്ര രാമകൃഷ്ണയെ നയിച്ചത് ഹിമാലയന്‍ പര്‍വതനിരകളിലുണ്ടായിരുന്ന ഒരു യോഗിയാണ്. അവരെ എന്‍എസ്ഇ യിലെ ഉന്നത പദവിയില്‍ എത്തിക്കാന്‍ സഹായിച്ചതിലും യോഗിക്ക് പങ്കുണ്ടെന്നും പറയുന്നു. എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസറും ഉപദേശകനുമായി സുബ്രഹ്‌മണ്യനെ നിയമിച്ചതിലും യോഗിക്ക് ബന്ധമുള്ളതായി പറയുന്നു.
ചിത്ര രാമകൃഷ്ണന്റെ അഭിപ്രായത്തില്‍ ആ അജ്ഞാത വ്യക്തിയോ യോഗിയോ ഒരു ആത്മീയ ശക്തിയാണെന്നും അത് എവിടെ വേണമെങ്കിലും പ്രകടമാകാമെന്നും ഹിമാലയന്‍ പര്‍വതനിരകളില്‍ വസിക്കുകയാണെന്നും പറയുന്നു. ക്രമക്കേടിനെക്കുറിച്ച് അറിഞ്ഞിട്ടും സെബി ബോര്‍ഡ് യോഗത്തിന്റെ മിനിറ്റിസില്‍ രഹസ്യാത്മകതയുടെയും തന്ത്രപ്രധാനമായ വിവരങ്ങളുടെയും പേരില്‍ സുബ്രഹ്‌മണ്യന്‍, എന്‍എസ്ഇ, മുന്‍ എംഡിയും സിഇഒയും ഉള്‍പ്പെടെയുള്ള മറ്റ് ഉദ്യോഗസ്ഥരുടെ നിയമനം സംബന്ധിച്ച വിവരങ്ങള്‍ എന്നിവ രേഖപ്പെടുത്തിയിട്ടില്ല. വിഷയത്തില്‍ 190 പേജുള്ള ഉത്തരവ് പാസാക്കുന്നതിനോടൊപ്പം, ആറ് മാസത്തേക്ക് ഏതെങ്കിലും പുതിയ ഉല്‍പ്പന്നം ലോഞ്ച് ചെയ്യുന്നതില്‍ നിന്നും സെബി എന്‍എസ്ഇ യെ വിലക്കിയിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
