Summary
മുംബൈ: ഇന്ന് രാവിലെ വ്യാപാരം ആരംഭിക്കുമ്പോള്‍ ബിഎസ്ഇ സൂചികയായ സെന്‍സെക്‌സും, എന്‍എസ്ഇ സൂചികയായ നിഫ്റ്റിയും 2 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി. വ്യാഴാഴ്ചത്തെ കനത്ത തിരിച്ചടിയ്ക്ക് ശേഷം ഏഷ്യന്‍ വിപണികള്‍ വെള്ളിയാഴ്ച തിരിച്ചുവരവിന്റെ പാതയിലാണ്. യുക്രൈന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിപണിയില്‍ ഇന്നലെ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. സെന്‍സെക്‌സ് 1,140.58 പോയിന്റ് ഉയര്‍ന്ന് 55,670 ലും നിഫ്റ്റി 344 പോയിന്റ് ഉയര്‍ന്ന് 16,592 ലും വ്യാപാരം നടക്കുന്നു. സെന്‍സെക്‌സില്‍ 2.09 ശതമാനവും, നിഫ്റ്റിയില്‍ 2.12 ശതമാനവും വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇന്‍ഡസ്ഇന്‍ഡ് […]
മുംബൈ: ഇന്ന് രാവിലെ വ്യാപാരം ആരംഭിക്കുമ്പോള്‍ ബിഎസ്ഇ സൂചികയായ സെന്‍സെക്‌സും, എന്‍എസ്ഇ സൂചികയായ നിഫ്റ്റിയും 2 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി. വ്യാഴാഴ്ചത്തെ കനത്ത തിരിച്ചടിയ്ക്ക് ശേഷം ഏഷ്യന്‍ വിപണികള്‍ വെള്ളിയാഴ്ച തിരിച്ചുവരവിന്റെ പാതയിലാണ്. യുക്രൈന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിപണിയില്‍ ഇന്നലെ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്.
സെന്‍സെക്‌സ് 1,140.58 പോയിന്റ് ഉയര്‍ന്ന് 55,670 ലും നിഫ്റ്റി 344 പോയിന്റ് ഉയര്‍ന്ന് 16,592 ലും വ്യാപാരം നടക്കുന്നു. സെന്‍സെക്‌സില്‍ 2.09 ശതമാനവും, നിഫ്റ്റിയില്‍ 2.12 ശതമാനവും വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടാറ്റാ സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, എസ്ബിഐ എന്നിവയുടെ ഓഹരികള്‍ 6 ശതമാനം വരെ ഉയര്‍ന്ന് മികച്ച നേട്ടമുണ്ടാക്കി.
ഇന്നലെ സെന്‍സെക്‌സ് 2,700 പോയിന്റിലധികം തകര്‍ന്നു. നിഫ്റ്റി ഇന്നലെ സാക്ഷ്യം വഹിച്ചത് 815 പോയിന്റിന്റെ ഇടിവിനാണ്. ഇന്നലത്തെ കനത്ത വില്‍പ്പന കാരണം നിക്ഷേപകര്‍ക്ക് 13 ലക്ഷം കോടിയിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
പഠിക്കാം & സമ്പാദിക്കാം
Home
