image

8 March 2022 8:40 AM IST

Commodity

റഷ്യൻ ഇടപാടുകൾ തടസ്സപ്പെട്ടു: ആശങ്കയിൽ തേയില കയറ്റുമതിക്കാർ

MyFin Desk

റഷ്യൻ ഇടപാടുകൾ തടസ്സപ്പെട്ടു: ആശങ്കയിൽ തേയില കയറ്റുമതിക്കാർ
X

Summary

കൊൽക്കത്ത: റഷ്യ-യുക്രെയ്‌ൻ യുദ്ധത്തിൻറെ പശ്ചാത്തലത്തിൽ, സിഐഎസ് രാജ്യങ്ങളിലെ നിരവധി ബാങ്കുകളെ ആഗോള സാമ്പത്തിക സംവിധാനമായ സ്വിഫ്റ്റിൽ നിന്ന് തടഞ്ഞിരുന്നു. ഇതോടെ റഷ്യയിലേക്കുള്ള കയറ്റുമതിയിൽ പേയ്‌മെന്റ് പ്രശ്‌നങ്ങൾ എങ്ങനെ പരിഹരിക്കാമെന്നതിൽ ആശങ്ക പ്രകടിപ്പിച്ച് തേയില കയറ്റുമതിക്കാർ രം​ഗത്ത്. ​സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇടപാടുകളെല്ലാം തന്നെ 'അനിശ്ചിതത്വത്തിലാണെന്നും അകാലത്തിലാണെന്നും' ഇന്ത്യൻ ടീ എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ (ഐടിഇഎ) ചെയർമാൻ അൻഷുമാൻ കനോറിയ പറഞ്ഞു. നിരവധി റഷ്യൻ ബാങ്കുകൾക്ക് സ്വിഫ്റ്റിലേക്കുള്ള പ്രവേശനം തടയുന്നത് ആശങ്കാജനകമാണ്. ഇന്ത്യൻ തേയില ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് […]


കൊൽക്കത്ത: റഷ്യ-യുക്രെയ്‌ൻ യുദ്ധത്തിൻറെ പശ്ചാത്തലത്തിൽ, സിഐഎസ് രാജ്യങ്ങളിലെ നിരവധി ബാങ്കുകളെ ആഗോള സാമ്പത്തിക സംവിധാനമായ സ്വിഫ്റ്റിൽ നിന്ന് തടഞ്ഞിരുന്നു. ഇതോടെ റഷ്യയിലേക്കുള്ള കയറ്റുമതിയിൽ പേയ്‌മെന്റ് പ്രശ്‌നങ്ങൾ എങ്ങനെ പരിഹരിക്കാമെന്നതിൽ ആശങ്ക പ്രകടിപ്പിച്ച് തേയില കയറ്റുമതിക്കാർ രം​ഗത്ത്.

​സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇടപാടുകളെല്ലാം തന്നെ 'അനിശ്ചിതത്വത്തിലാണെന്നും അകാലത്തിലാണെന്നും' ഇന്ത്യൻ ടീ എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ (ഐടിഇഎ) ചെയർമാൻ അൻഷുമാൻ കനോറിയ പറഞ്ഞു.

നിരവധി റഷ്യൻ ബാങ്കുകൾക്ക് സ്വിഫ്റ്റിലേക്കുള്ള പ്രവേശനം തടയുന്നത് ആശങ്കാജനകമാണ്. ഇന്ത്യൻ തേയില ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് റഷ്യ. തൊട്ടുപിന്നാലെ ഇറാൻ, യുഎസ് ഏർപ്പെടുത്തിയ ഉപരോധം കാരണം പേയ്‌മെന്റ് പ്രശ്‌നമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ടീ ബോർഡ് കണക്കുകൾ പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ റഷ്യ 34.09 ദശലക്ഷം കിലോഗ്രാം ഇന്ത്യൻ തേയിലയാണ് ഇറക്കുമതി ചെയ്തത്. തൊട്ടുപിന്നാലെ ഇറാനാണ്. 26.18 ദശലക്ഷം കിലോഗ്രാം.

​റഷ്യയുമായുള്ള പേയ്‌മെന്റ് പ്രശ്‌നങ്ങൾക്ക് പുറമേ, കരിങ്കടൽ തുറമുഖത്ത് വിതരണം നടക്കാത്തതിനാലും മിക്ക ഷിപ്പിംഗ് ലൈനറുകളും റഷ്യൻ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ചരക്ക് കൊണ്ടുപോകാത്തതിനാലും രാജ്യത്തേക്കുള്ള തേയില ചരക്ക് നീക്കം വലിയ പ്രശ്‌നമാണ്, അൻഷുമാൻ കനോറിയ അറിയിച്ചു.

​​റഷ്യയിലേക്കുള്ള കയറ്റുമതിക്കാരുമായി ടീ ബോർഡ് ഇതിനകം ഒരു യോഗം വിളിച്ചിട്ടുണ്ട്, കേന്ദ്രം സ്ഥിതിഗതികൾ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും കനോറിയ പറഞ്ഞു. "ഞങ്ങളും സർക്കാരുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരികയാണ്," അദ്ദേഹം പറഞ്ഞു

ഇന്ത്യൻ രൂപയ്ക്കും യുഎസ് ഡോളറിനുമെതിരെ റഷ്യൻ റൂബിൾ ദുർബലമായത് പ്രശ്‌നത്തിന് ആക്കം കൂട്ടുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.