11 March 2022 10:38 AM IST
Summary
കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. പവന് 38,560 രൂപയാണ് വില. ഗ്രാമിന് 4,820. തുടര്‍ച്ചയായ വര്‍ധനയ്ക്ക് പിന്നാലെ കഴിഞ്ഞ ദിവസം സ്വര്‍ണവില ഇടിഞ്ഞു. പവന് 1,280 രൂപയാണ് കുറഞ്ഞത്. ബുധനാഴ്ച്ച സ്വര്‍ണവില 720 രൂപ കുറഞ്ഞിരുന്നു. പവന് 1040 രൂപയുടെ വര്‍ധനവുണ്ടായതിന് പിന്നാലെയായിരുന്നു ഇത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 1,989 ഡോളറായി താഴ്ന്നിട്ടുണ്ട്. ഈ വര്‍ഷം ജനുവരിയില്‍ 36,720 രൂപ വരെയാണ് സ്വര്‍ണവില എത്തിയത്. രണ്ടു മാസത്തിനിടെ പവന് 3,840 രൂപ […]
കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. പവന് 38,560 രൂപയാണ് വില. ഗ്രാമിന് 4,820. തുടര്‍ച്ചയായ വര്‍ധനയ്ക്ക് പിന്നാലെ കഴിഞ്ഞ ദിവസം സ്വര്‍ണവില ഇടിഞ്ഞു. പവന് 1,280 രൂപയാണ് കുറഞ്ഞത്. ബുധനാഴ്ച്ച സ്വര്‍ണവില 720 രൂപ കുറഞ്ഞിരുന്നു. പവന് 1040 രൂപയുടെ വര്‍ധനവുണ്ടായതിന് പിന്നാലെയായിരുന്നു ഇത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 1,989 ഡോളറായി താഴ്ന്നിട്ടുണ്ട്.
ഈ വര്‍ഷം ജനുവരിയില്‍ 36,720 രൂപ വരെയാണ് സ്വര്‍ണവില എത്തിയത്. രണ്ടു മാസത്തിനിടെ പവന് 3,840 രൂപ വര്‍ധിച്ചതിന് പിറകേയാണ് സ്വര്‍ണവില വീണ്ടും പിന്നിലേക്ക് പോകുന്നത്. 2020 ഓഗസ്റ്റ് ഏഴിനാണ് നിലവിലുള്ളതില്‍ ഏറ്റവുമധികം സ്വര്‍ണവില സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പവന് 42,000 രൂപ വരെ വില എത്തിയിരുന്നു.
റഷ്യ-യുക്രൈന്‍ യുദ്ധം ആഗോള വിപണിയെ പിടിച്ചുലയ്ക്കുന്നതിനാല്‍ സ്വര്‍ണത്തെയാണ് മിക്കവരും സുരക്ഷിത നിക്ഷേപമായി കാണുന്നത്. ബ്രെന്റ് ക്രൂഡ് വില 0.36 ശതമാനം ഇടിഞ്ഞ് ബാരലിന് 108.90 ഡോളറിലെത്തി. കഴിഞ്ഞ ദിവസം ബെന്റ് ക്രൂഡ് വില 3.13 ശതമാനം വര്‍ധിച്ച് 114.6 ഡോളറിലെത്തിയിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
