image

11 March 2022 6:30 AM IST

Banking

ഡോളറിനെതിരെ രൂപയ്ക്ക് 16 പൈസയുടെ നേട്ടം

MyFin Desk

ഡോളറിനെതിരെ രൂപയ്ക്ക് 16 പൈസയുടെ നേട്ടം
X

Summary

മുംബൈ: ആഭ്യന്തര ഓഹരികളിലുണ്ടായ നേട്ടത്തിന്റെയും   ക്രൂഡ് ഓയില്‍ വിലയിലുണ്ടായ കുറവിന്റെയും പിന്‍ബലത്തില്‍   വ്യാപാരത്തിന്റെ തുടക്കത്തില്‍   ഡോളറിനെതിരെ രൂപയുടെ മൂല്യം 16 പൈസ ഉയര്‍ന്ന് 76.27 രൂപയിലേക്ക് എത്തി. തുടക്കത്തില്‍ ബാങ്കുകളുടെ വിദേശ വിനിമയം ഡോളറിനെതിരെ 76.34 രൂപ എന്ന നിലയിലായിരുന്നു. വ്യാഴാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 19 പൈസ ഉയര്‍ന്ന് 76.43 എന്ന നിലയിലെത്തിയിരുന്നു.ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വിപണിക്ക് നയപരമായ തുടര്‍ച്ചയും സ്ഥിരതയും പ്രദാനം ചെയ്യുമെന്ന് വിപണി വിദഗ്ധർ […]


മുംബൈ: ആഭ്യന്തര ഓഹരികളിലുണ്ടായ നേട്ടത്തിന്റെയും ക്രൂഡ് ഓയില്‍ വിലയിലുണ്ടായ കുറവിന്റെയും പിന്‍ബലത്തില്‍ വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 16 പൈസ ഉയര്‍ന്ന് 76.27 രൂപയിലേക്ക് എത്തി. തുടക്കത്തില്‍ ബാങ്കുകളുടെ വിദേശ വിനിമയം ഡോളറിനെതിരെ 76.34 രൂപ എന്ന നിലയിലായിരുന്നു. വ്യാഴാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 19 പൈസ ഉയര്‍ന്ന് 76.43 എന്ന നിലയിലെത്തിയിരുന്നു.ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വിപണിക്ക് നയപരമായ തുടര്‍ച്ചയും സ്ഥിരതയും പ്രദാനം ചെയ്യുമെന്ന് വിപണി വിദഗ്ധർ അഭിപ്രായപ്പെട്ടു. അതേസമയം ഡോളര്‍ സൂചിക 0.03 ശതമാനം ഇടിഞ്ഞ് 98.48 ആയി. ബ്രെന്റ് ക്രൂഡോയിലിന്റെ വില 0.13 ശതമാനം ഇടിഞ്ഞ് 109.19 ഡോളറിലെത്തി.