image

15 March 2022 12:02 PM IST

Commodity

തുടര്‍ച്ചയായി ഇടിഞ്ഞ് സ്വര്‍ണവില, പവന് 400 രൂപ കുറഞ്ഞു

MyFin Desk

gold price in kerala and gold market price
X

gold price in kerala and gold market price 

Summary

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ഇടിവ്. പവന് 400 രൂപ കുറഞ്ഞ് 38,080 രൂപയില്‍ എത്തി. ഗ്രാമിന് 50 രൂപ കുറഞ്ഞു. 4,760 രൂപയാണ് ഗ്രാമിന്റെ ഇന്നത്തെ വില. കഴിഞ്ഞ ദിവസം പവന് 248 രൂപ ഇടിഞ്ഞ് 38,480 രൂപയിലെത്തിയിരുന്നു. മാര്‍ച്ച് ആദ്യവാരം മുതല്‍ സ്വര്‍ണവില കുതിക്കുകയാണ്. മാര്‍ച്ച് ഒന്നിന് 37,360 രൂപയായിരുന്ന സ്വര്‍ണവില ഒന്‍പതാം തീയതി ആയപ്പോഴേയ്ക്കും 40,560 രൂപയില്‍ എത്തിയിരുന്നു. എന്നാല്‍ അതേ ദിവസം തന്നെ വില 39,840 ആയി താഴ്ന്നു. പിന്നീടുള്ള ദിവസങ്ങളില്‍ […]


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ഇടിവ്. പവന് 400 രൂപ കുറഞ്ഞ് 38,080 രൂപയില്‍ എത്തി. ഗ്രാമിന് 50 രൂപ കുറഞ്ഞു. 4,760 രൂപയാണ് ഗ്രാമിന്റെ ഇന്നത്തെ വില.

കഴിഞ്ഞ ദിവസം പവന് 248 രൂപ ഇടിഞ്ഞ് 38,480 രൂപയിലെത്തിയിരുന്നു. മാര്‍ച്ച് ആദ്യവാരം മുതല്‍ സ്വര്‍ണവില കുതിക്കുകയാണ്. മാര്‍ച്ച് ഒന്നിന് 37,360 രൂപയായിരുന്ന സ്വര്‍ണവില ഒന്‍പതാം തീയതി ആയപ്പോഴേയ്ക്കും 40,560 രൂപയില്‍ എത്തിയിരുന്നു. എന്നാല്‍ അതേ ദിവസം തന്നെ വില 39,840 ആയി താഴ്ന്നു. പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില ഇടിയുന്നതാണ് കൂടുതലായും കാണുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 1,925.10 ഡോളറായി താഴ്ന്നിട്ടുണ്ട്. 2020 ഓഗസ്റ്റ് ഏഴിനാണ് നിലവിലുള്ളതില്‍ ഏറ്റവും ഉയർന്ന സ്വര്‍ണവില സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പവന് 42,000 രൂപ വരെ അക്കാലയളവില്‍ വില എത്തിയിരുന്നു. റഷ്യ-യുക്രൈന്‍ യുദ്ധം ആഗോള വിപണിയെ പിടിച്ചുലയ്ക്കുന്നതിനാല്‍ സ്വര്‍ണത്തെയാണ് മിക്കവരും സുരക്ഷിത നിക്ഷേപമായി കാണുന്നത്. ബ്രെന്റ് ക്രൂഡ് 6.11 ശതമാനം ഇടിഞ്ഞ് ബാരലിന് 100.4 ഡോളറിലെത്തി.