image

15 March 2022 11:34 AM IST

Market

5 ദിവസത്തെ മുന്നേറ്റം തകർന്നു, സെൻസെക്‌സ് 709 പോയിന്റ് ഇടിഞ്ഞു

PTI

5 ദിവസത്തെ മുന്നേറ്റം തകർന്നു, സെൻസെക്‌സ് 709 പോയിന്റ് ഇടിഞ്ഞു
X

Summary

മുംബൈ: സെൻസെക്സും, നിഫ്റ്റിയും അഞ്ച് ദിവസത്തെ നേട്ടത്തിന് ശേഷം നഷ്ടത്തിലവസാനിച്ചു. ആ​​ഗോള വിപണിയിലുണ്ടായ ചാഞ്ചാട്ടം ഇന്ത്യൻ വിപണിയേയും പ്രതികൂലമായി ബാധിച്ചു. 200 പോയിന്റിലധികം നേട്ടത്തോടെ സെൻസെക്സ് വ്യാപാരം ആരംഭിച്ചെങ്കിലും, പിന്നീട് 709.17 പോയിന്റ് (1.26%) ഇടിഞ്ഞ് 55,776.85 ൽ വിപണി ക്ലോസ് ചെയ്തു. വ്യാപാരത്തി​ന്റെ ഒരു ഘട്ടത്തിൽ സൂചിക 1,067.07 പോയിന്റ് (1.88%) ഇടിഞ്ഞ് 55,418.95 ലും എത്തി. എൻഎസ്ഇ നിഫ്റ്റി 208.30 പോയിന്റ് (1.23%) ഇടിഞ്ഞ് 16,663 ൽ ക്ലോസ് ചെയ്തു. സെൻസെക്‌സിൽ ടാറ്റ സ്റ്റീൽ, […]


മുംബൈ: സെൻസെക്സും, നിഫ്റ്റിയും അഞ്ച് ദിവസത്തെ നേട്ടത്തിന് ശേഷം നഷ്ടത്തിലവസാനിച്ചു. ആ​​ഗോള വിപണിയിലുണ്ടായ ചാഞ്ചാട്ടം ഇന്ത്യൻ വിപണിയേയും പ്രതികൂലമായി ബാധിച്ചു.

200 പോയിന്റിലധികം നേട്ടത്തോടെ സെൻസെക്സ് വ്യാപാരം ആരംഭിച്ചെങ്കിലും, പിന്നീട് 709.17 പോയിന്റ് (1.26%) ഇടിഞ്ഞ് 55,776.85 ൽ വിപണി ക്ലോസ് ചെയ്തു. വ്യാപാരത്തി​ന്റെ ഒരു ഘട്ടത്തിൽ സൂചിക 1,067.07 പോയിന്റ് (1.88%) ഇടിഞ്ഞ് 55,418.95 ലും എത്തി.

എൻഎസ്ഇ നിഫ്റ്റി 208.30 പോയിന്റ് (1.23%) ഇടിഞ്ഞ് 16,663 ൽ ക്ലോസ് ചെയ്തു.

സെൻസെക്‌സിൽ ടാറ്റ സ്റ്റീൽ, ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഫോസിസ്, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ആക്‌സിസ് ബാങ്ക്, എച്ച്‌സിഎൽ ടെക് എന്നിവയാണ് കനത്ത ഇടിവ് നേരിട്ടത്. അതേസമയം, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മാരുതി സുസുക്കി, നെസ്‌ലെ ഇന്ത്യ, ഏഷ്യൻ പെയിന്റ്‌സ്, ടൈറ്റൻ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

പുതിയ വൈറസ് വ്യാപനവും, ലോക്ക്ഡൗണുകളെക്കുറിച്ചുള്ള ആശങ്കയും ഹോങ്കോങ്ങിലെയും ഷാങ്ഹായിലെയും ഓഹരികൾ കുത്തനെ താഴാൻ ഇടയായി. ടോക്കിയോ വിപണി നേരിയ തോതിൽ ഉയർന്നു.

യൂറോപ്പിലെ എക്‌സ്‌ചേഞ്ചുകളിൽ ഉച്ചകഴിഞ്ഞുള്ള വ്യാപാരം നഷ്ടത്തിലാണ്. യുഎസിലെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകൾ ഓവ‌ർനൈറ്റ് വ്യാപാരത്തിൽ സമ്മിശ്ര പ്രതികരണം കാഴ്ച്ചവച്ചു. ഷെഡ്യൂൾ ചെയ്ത ഫെഡറൽ റിസർവ് പോളിസി മീറ്റിംഗും വിപണികളെ സ്വാധീനിക്കുന്നുണ്ട്.

"ഗ്യാസ് ഇറക്കുമതി താൽക്കാലികമായി നിർത്തിയതിനൊപ്പം റഷ്യയ്ക്ക് മേൽ പുതിയ സാമ്പത്തിക, വ്യാപാര ഉപരോധങ്ങൾ ഏർപ്പെടുത്തിയതോടെ ലോക ഇക്വിറ്റി വിപണിക്ക് അതിന്റെ വേഗത നഷ്ടപ്പെട്ടു. യുദ്ധത്തിൽ വെടിനിർത്തൽ പ്രതീക്ഷിച്ച് മെച്ചപ്പെട്ടുകൊണ്ടിരുന്ന വിപണിയുടെ പോക്കിന് ഇതൊരു തിരിച്ചടിയാണ്. യുഎസ് ഫെഡ് മീറ്റിംഗിന് മുന്നോടിയായി ലോക വിപണികളും താഴ്ന്ന നിലയിലാണ്," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ റിസർച്ച് ഹെഡ് വിനോദ് നായർ പറഞ്ഞു.

ബ്രെന്റ് ക്രൂഡ് 6.11 ശതമാനം ഇടിഞ്ഞ് ബാരലിന് 100.4 ഡോളറിലെത്തി.

എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം തിങ്കളാഴ്ച അറ്റാടിസ്ഥാനത്തിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 176.52 കോടി രൂപയുടെ ഓഹരികൾ ഇന്ത്യൻ വിപണികളിൽ വിറ്റഴിച്ചു.

ഫെബ്രുവരിയിലെ റീട്ടെയിൽ പണപ്പെരുപ്പം എട്ട് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 6.07 ശതമാനത്തിലെത്തി. അസംസ്‌കൃത എണ്ണയുടെയും, ഭക്ഷ്യേതര ഇനങ്ങളുടെയും വിലയിലെ വർദ്ധന കാരണം മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 13.11 ശതമാനമായി ഉയർന്നതായി തിങ്കളാഴ്ച സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. തുടർച്ചയായി രണ്ടാം മാസവും ആർബിഐ യുടെ അനുവദനീയമായ നിലയ്ക്ക് മുകളിലാണ്.