image

16 March 2022 1:47 PM IST

Corporates

ഗല്ലഘർ റീബ്രാൻഡ് ചെയ്തു

MyFin Desk

ഗല്ലഘർ റീബ്രാൻഡ് ചെയ്തു
X

Summary

മുംബൈ:  ഗ്ലോബൽ ഇൻഷുറൻസ് ബ്രോക്കറേജ്, റിസ്‌ക് മാനേജ്‌മെന്റ്, കൺസൾട്ടിംഗ് സേവന സ്ഥാപനമായ ഗല്ലഘർ, അതിന്റെ ഇന്ത്യൻ ബിസിനസ്സ് ഗല്ലഘെർ ഗ്ലോബൽ ബ്രാൻഡിലേക്ക് റീബ്രാൻഡ് ചെയ്യുന്നതായി പ്രഖ്യാപിച്ചു. സമ്പൂർണ്ണ സംയോജനവും റീബ്രാൻഡിംഗും 2022 മാർച്ച് 14 മുതൽ പ്രാബല്യത്തിൽ വരും. റീബ്രാൻഡ് ചെയ്ത സ്ഥാപനം ഗല്ലഘർ  ഇൻഷുറൻസ് ബ്രോക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നറിയപ്പെടും. ഇന്ത്യൻ വിപണിയിൽ കൂടുതൽ വളർച്ച കൈവരിക്കുന്നതിനായി ഇന്ത്യൻ എന്റിറ്റിയെ ഗ്ലോബൽ ബ്രാൻഡിലേക്ക് റീബ്രാൻഡ് ചെയ്യുകയാണ് ലക്ഷ്യം. ഗല്ലഘർ ഇൻഷുറൻസ് ബ്രോക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ഇന്ത്യയിലെ […]


മുംബൈ: ഗ്ലോബൽ ഇൻഷുറൻസ് ബ്രോക്കറേജ്, റിസ്‌ക് മാനേജ്‌മെന്റ്, കൺസൾട്ടിംഗ് സേവന സ്ഥാപനമായ ഗല്ലഘർ, അതിന്റെ ഇന്ത്യൻ ബിസിനസ്സ് ഗല്ലഘെർ ഗ്ലോബൽ ബ്രാൻഡിലേക്ക് റീബ്രാൻഡ് ചെയ്യുന്നതായി പ്രഖ്യാപിച്ചു. സമ്പൂർണ്ണ സംയോജനവും റീബ്രാൻഡിംഗും 2022 മാർച്ച് 14 മുതൽ പ്രാബല്യത്തിൽ വരും. റീബ്രാൻഡ് ചെയ്ത സ്ഥാപനം ഗല്ലഘർ ഇൻഷുറൻസ് ബ്രോക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നറിയപ്പെടും. ഇന്ത്യൻ വിപണിയിൽ കൂടുതൽ വളർച്ച കൈവരിക്കുന്നതിനായി ഇന്ത്യൻ എന്റിറ്റിയെ ഗ്ലോബൽ ബ്രാൻഡിലേക്ക് റീബ്രാൻഡ് ചെയ്യുകയാണ് ലക്ഷ്യം.

ഗല്ലഘർ ഇൻഷുറൻസ് ബ്രോക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ഇന്ത്യയിലെ റിസ്ക് മാനേജ്മെന്റ് സേവനങ്ങൾ, ജനറൽ ഇൻഷുറൻസ് ബ്രോക്കിംഗ്, റിസ്ക് സൊല്യൂഷനുകൾ എന്നിവയുടെ മുൻനിര ദാതാക്കളിൽ ഒന്നാണ്. 2005-ൽ സ്ഥാപിതമായ കമ്പനിയുടെ ആസ്ഥാനം മുംബൈയാണ്. ബെംഗളൂരു, ഭുവനേശ്വർ, ചെന്നൈ, ഡൽഹി, ഗുരുഗ്രാം, ഗുവാഹത്തി, കൊൽക്കത്ത എന്നിവിടങ്ങളിലെല്ലാം പ്രാദേശിക സാന്നിധ്യം കമ്പനിക്കുണ്ട്. 2019-ൽ എഡൽവെയ്‌സ് ഇൻഷുറൻസ് ബ്രോക്കേഴ്‌സ് ലിമിറ്റഡിന്റെ 30% ഗല്ലഘെർ സ്വന്തമാക്കിയിരുന്നു.