Summary
മുംബൈ: റഷ്യ-യുക്രെയ്ന്‍ ചര്‍ച്ചകള്‍ പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന പ്രതീക്ഷകള്‍ ആഗോള വിപണിയിലുണ്ടാക്കിയ പോസിറ്റീവ് പ്രവണതകളുടെ തുര്‍ച്ചയായി സെന്‍സക്‌സിന് 800 പോയിന്റ് ഉയര്‍ച്ചയോടെ വ്യാപാരത്തുടക്കം. 30-ഷെയര്‍ സെന്‍സക്‌സ് 808.69 പോയിന്റ് ഉയര്‍ന്ന് 56,585.54 ലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി 233.20 പോയിന്റ് ഉയര്‍ന്ന് 16,896.20 പോയിന്റിലും. സെന്‍സക്‌സില്‍ നേട്ടം ഉണ്ടാക്കിയ കമ്പനി എച്ച്ഡിഎഫ്‌സിയാണ്. കമ്പനിയുടെ നേട്ടം 3.35 ശതമാനമാണ്. എച്ച്ഡിഎഫ്‌സിക്കു പിന്നാലെ ആക്‌സിസ് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിന്‍സെര്‍വ് […]
മുംബൈ: റഷ്യ-യുക്രെയ്ന്‍ ചര്‍ച്ചകള്‍ പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന പ്രതീക്ഷകള്‍ ആഗോള വിപണിയിലുണ്ടാക്കിയ പോസിറ്റീവ് പ്രവണതകളുടെ തുര്‍ച്ചയായി സെന്‍സക്‌സിന് 800 പോയിന്റ് ഉയര്‍ച്ചയോടെ വ്യാപാരത്തുടക്കം.
30-ഷെയര്‍ സെന്‍സക്‌സ് 808.69 പോയിന്റ് ഉയര്‍ന്ന് 56,585.54 ലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി 233.20 പോയിന്റ് ഉയര്‍ന്ന് 16,896.20 പോയിന്റിലും.
സെന്‍സക്‌സില്‍ നേട്ടം ഉണ്ടാക്കിയ കമ്പനി എച്ച്ഡിഎഫ്‌സിയാണ്. കമ്പനിയുടെ നേട്ടം 3.35 ശതമാനമാണ്. എച്ച്ഡിഎഫ്‌സിക്കു പിന്നാലെ ആക്‌സിസ് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിന്‍സെര്‍വ് എന്നിവരും നേട്ടമുണ്ടാക്കി. സണ്‍ ഫാര്‍മ മാത്രമാണ് നഷ്ടം നേരിട്ട കമ്പനി. കമ്പനിയുടെ നഷ്ടം 0.41 ശതമാനമാണ്.
മുന്‍പത്തെ വ്യാപാരത്തില്‍ സെന്‍സക്‌സ് 709.17 പോയിന്റ് ഇടിഞ്ഞ് 55,776.85 പോയിന്റിലും, നിഫ്റ്റി 208.30 പോയിന്റ് ഇടിഞ്ഞ് 16,663 പോയിന്റിലുമെത്തിയിരുന്നു.
യുക്രെയ്‌നും, റഷ്യയും ചൊവ്വാഴ്ച്ച വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തിയിരുന്നു. റഷ്യയുടെ ആവശ്യങ്ങള്‍ കൂടുതല്‍ യാഥാര്‍ഥ്യമാകുന്നുണ്ടെന്നും രമ്യതയിലെത്താനുള്ള സാധ്യതകളുണ്ടെന്നും യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ സെലന്‍സ്‌കി പറഞ്ഞു. ഇരു രാജ്യങ്ങളും ഇന്ന് വീണ്ടും ചര്‍ച്ചകള്‍ നടത്തും.
ഹോംകോംഗ്, സിയോള്‍, ടോക്കിയോ ഓഹരി വിപണികളിലെ വ്യാപാരം ഉയര്‍ന്നപ്പോള്‍, മിഡ്-സെഷന്‍ വ്യാപാരത്തില്‍ ഷാങ്ഹായ് വിപണി നഷ്ടത്തിലായിരുന്നു. യുഎസ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ കാര്യമായ നേട്ടത്തോടെയാണ് രാത്രിയിലെ വ്യാപാരം ക്ലോസ് ചെയ്തത്.
പഠിക്കാം & സമ്പാദിക്കാം
Home
