image

18 March 2022 2:16 AM GMT

Banking

ഐപിഒയ്ക്കായി സെബിയില്‍ കോര്‍ടെക് പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചു

MyFin Desk

ഐപിഒയ്ക്കായി സെബിയില്‍ കോര്‍ടെക്  പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചു
X

Summary

ഡെല്‍ഹി:  ഐപിഒയിലൂടെ ധനസമാഹരണം നടത്തുന്നതിനായി പൈപ്പ് ലൈന്‍ സേവന ദാതാവായ കോര്‍ടെക് ഇന്റര്‍നാഷണല്‍ സെബിയില്‍ പ്രഥമിക രേഖകള്‍ സമര്‍പ്പിച്ചു. ഐപിഒയില്‍ കമ്പനിയുടെ 350 കോടി പുതിയ ഓഹരികളും പ്രമോട്ടര്‍മാരുടെ കൈവശമുള്ള 40 ലക്ഷം രൂപയുടെ ഓഹരികളും വില്‍ക്കുന്നതിനുള്ള ഡിആര്‍എച്ച്പി (ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് -ഐപിഒയ്ക്ക് ഒരുങ്ങുന്ന കമ്പനികള്‍ക്കായി ബാങ്കുകള്‍ തയ്യാറാക്കി നല്‍കുന്ന രേഖ) സെബിയില്‍ സമര്‍പ്പിച്ചതായി പറഞ്ഞു. ഐപിഒയില്‍ നിന്നുള്ള വരുമാനം കടപ്പത്രങ്ങള്‍ വീണ്ടെടുക്കല്‍, കടം അടയ്ക്കല്‍, പുതിയ ഉപകരണങ്ങള്‍ വാങ്ങല്‍, അനുബന്ധ കമ്പനികളിലെ ഓഹരി […]


ഡെല്‍ഹി: ഐപിഒയിലൂടെ ധനസമാഹരണം നടത്തുന്നതിനായി പൈപ്പ് ലൈന്‍ സേവന ദാതാവായ കോര്‍ടെക് ഇന്റര്‍നാഷണല്‍ സെബിയില്‍ പ്രഥമിക രേഖകള്‍ സമര്‍പ്പിച്ചു.

ഐപിഒയില്‍ കമ്പനിയുടെ 350 കോടി പുതിയ ഓഹരികളും പ്രമോട്ടര്‍മാരുടെ കൈവശമുള്ള 40 ലക്ഷം രൂപയുടെ ഓഹരികളും വില്‍ക്കുന്നതിനുള്ള ഡിആര്‍എച്ച്പി (ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് -ഐപിഒയ്ക്ക് ഒരുങ്ങുന്ന കമ്പനികള്‍ക്കായി ബാങ്കുകള്‍ തയ്യാറാക്കി നല്‍കുന്ന രേഖ) സെബിയില്‍ സമര്‍പ്പിച്ചതായി പറഞ്ഞു. ഐപിഒയില്‍ നിന്നുള്ള വരുമാനം കടപ്പത്രങ്ങള്‍ വീണ്ടെടുക്കല്‍, കടം അടയ്ക്കല്‍, പുതിയ ഉപകരണങ്ങള്‍ വാങ്ങല്‍, അനുബന്ധ കമ്പനികളിലെ ഓഹരി നിക്ഷേപം, കമ്പനിയുടെ വര്‍ദ്ധിച്ചുവരുന്ന പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍, പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്കായി ഉപയോഗിക്കും.

ഇന്ത്യയില്‍ ഹൈഡ്രോകാര്‍ബണ്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന ജോലികള്‍ ഉള്‍പ്പെടെയുള്ള പൈപ്പ് ലൈന്‍ സേവനങ്ങള്‍ നല്‍കുന്ന മുന്‍നിര സേവന ദാതാക്കളില്‍ ഒന്നാണ് കോര്‍ടെക് ഇന്റര്‍നാഷണല്‍. എണ്ണ-വാതക ശുദ്ധീകരണശാലകളിലും പെട്രോകെമിക്കല്‍ വ്യവസായമേഖലകളിലും വസ്തുക്കളും ഉപകരണങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ക്കായി ഇപിസി (എന്‍ജിനീയറിംഗ്, പ്രൊക്യുര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍) സേവനങ്ങള്‍ നല്‍കുന്നതിലാണ് കമ്പനി ഏര്‍പ്പെട്ടിരിക്കുന്നത്.