image

24 March 2022 10:25 AM IST

Banking

ബിസിബീസിന്റെ ഓഹരി ഏറ്റെടുക്കലിന് സിസിഐ അംഗീകാരം

MyFin Desk

ബിസിബീസിന്റെ ഓഹരി ഏറ്റെടുക്കലിന്  സിസിഐ അംഗീകാരം
X

Summary

ഡെല്‍ഹി: ബ്ലാക്ക്സ്റ്റോണും ടിപിജിയും ചേര്‍ന്ന് ബിസിബീസ് ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരി ഏറ്റെടുക്കുന്നതിനുള്ള പ്രപോസലിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) അംഗീകാരം നല്‍കി. എക്സ്പ്രസ്ബീസ് എന്ന ബ്രാന്‍ഡിന് കീഴില്‍ രാജ്യത്ത് ലോജിസ്റ്റിക്സ്, ഡെലിവറി സൊല്യൂഷന്‍ സേവനങ്ങള്‍ നല്‍കുന്ന ബിസിനസാണ് ബിസിബീസിന്റേത്. ബ്ലാക്ക്സ്റ്റോണ്‍ ഇന്‍കോര്‍പ്പറേറ്റിന്റെ സഹസ്ഥാപനമായ ബിഎക്‌സ്ജി സെനോണ്‍ ഹോള്‍ഡ്കോ, ബിസിബീസിൻറെ ഓഹരി ഏറ്റെടുക്കും. ബ്ലാക്ക്സ്റ്റോണ്‍ ഇന്‍ക് ഒരു ആഗോള അസറ്റ് മാനേജരാണ്. യു എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇതിന് യൂറോപ്പും ഏഷ്യയും ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ ഓഫീസുകളുണ്ട്. […]


ഡെല്‍ഹി: ബ്ലാക്ക്സ്റ്റോണും ടിപിജിയും ചേര്‍ന്ന് ബിസിബീസ് ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരി ഏറ്റെടുക്കുന്നതിനുള്ള പ്രപോസലിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) അംഗീകാരം നല്‍കി. എക്സ്പ്രസ്ബീസ് എന്ന ബ്രാന്‍ഡിന് കീഴില്‍ രാജ്യത്ത് ലോജിസ്റ്റിക്സ്, ഡെലിവറി സൊല്യൂഷന്‍ സേവനങ്ങള്‍ നല്‍കുന്ന ബിസിനസാണ് ബിസിബീസിന്റേത്.

ബ്ലാക്ക്സ്റ്റോണ്‍ ഇന്‍കോര്‍പ്പറേറ്റിന്റെ സഹസ്ഥാപനമായ ബിഎക്‌സ്ജി സെനോണ്‍ ഹോള്‍ഡ്കോ, ബിസിബീസിൻറെ ഓഹരി ഏറ്റെടുക്കും. ബ്ലാക്ക്സ്റ്റോണ്‍ ഇന്‍ക് ഒരു ആഗോള അസറ്റ് മാനേജരാണ്. യു എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇതിന് യൂറോപ്പും ഏഷ്യയും ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ ഓഫീസുകളുണ്ട്.

ടിപിജി ഗ്രൂപ്പിന് ഏകദേശം ഏഴ് ശതമാനം ഓഹരികള്‍ ബിസിബീസില്‍ സ്വന്തമാക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. ഒരു നിശ്ചിത പരിധിക്കപ്പുറമുള്ള ഡീലുകള്‍ക്ക് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ആവശ്യമാണ്.