image

25 March 2022 6:19 AM IST

Banking

വിപണി തളർച്ചയിൽ, നിഫ്റ്റി 17,200 ന് താഴെ

PTI

വിപണി തളർച്ചയിൽ, നിഫ്റ്റി 17,200 ന് താഴെ
X

Summary

ഐടി, എഫ്എംസിജി, ഫാർമ ഓഹരികൾ സമ്മർദ്ദത്തിൽ. ഓയിൽ ആ​ന്റ് ​ഗ്യാസ്, റിയൽറ്റി ഓഹരികൾക്ക് ആവശ്യക്കാരേറെ. വ്യാപാരത്തുടക്കത്തിൽ മാരുതി സുസുക്കി, എച്ച്ഡിഎഫ്‌സി ബാങ്ക്, ടെക് മഹീന്ദ്ര എന്നിവ നഷ്ടത്തിലായതോടെ സെന്‍സെക്‌സും 110 പോയിന്റ് ഇടിഞ്ഞു. സെന്‍സെക്‌സ് 111.14 പോയിന്റ് താഴ്ന്ന് 57,484.54 പോയിന്റിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റിയും 18.25 പോയിന്റ് ഇടിഞ്ഞ് 17,204.50 പോയിന്റിലെത്തി. ടൈറ്റന്‍, മാരുതി സുസുക്കി ഇന്ത്യ, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ്, നെസ്‌ലെ ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവരായിരുന്നു പ്രധാനമായും നഷ്ടം നേരിട്ടവര്‍. ഭാര്‍തി […]


ഐടി, എഫ്എംസിജി, ഫാർമ ഓഹരികൾ സമ്മർദ്ദത്തിൽ. ഓയിൽ ആ​ന്റ് ​ഗ്യാസ്, റിയൽറ്റി ഓഹരികൾക്ക് ആവശ്യക്കാരേറെ.

വ്യാപാരത്തുടക്കത്തിൽ മാരുതി സുസുക്കി, എച്ച്ഡിഎഫ്‌സി ബാങ്ക്, ടെക് മഹീന്ദ്ര എന്നിവ നഷ്ടത്തിലായതോടെ സെന്‍സെക്‌സും 110 പോയിന്റ് ഇടിഞ്ഞു.
സെന്‍സെക്‌സ് 111.14 പോയിന്റ് താഴ്ന്ന് 57,484.54 പോയിന്റിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റിയും 18.25 പോയിന്റ് ഇടിഞ്ഞ് 17,204.50 പോയിന്റിലെത്തി.

ടൈറ്റന്‍, മാരുതി സുസുക്കി ഇന്ത്യ, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ്, നെസ്‌ലെ ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവരായിരുന്നു പ്രധാനമായും നഷ്ടം നേരിട്ടവര്‍.
ഭാര്‍തി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവരാണ് നേട്ടമുണ്ടാക്കിയ കമ്പനികള്‍.

കഴിഞ്ഞ ദിവസത്തെ വ്യാപാരത്തില്‍ സെന്‍സെക്‌സ് 89.14 പോയിന്റ്് ഇടിഞ്ഞ് 57,595.68 പോയിന്റിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 22.90 പോയിന്റ് ഇടിഞ്ഞ് 17,222.75 പോയിന്റിലും.

ഏഷ്യയിലെ ടോക്കിയോ, ഷാങ്ഹായ്, സിയോള്‍, ഹോംകോംഗ് ഓഹരിവിപണികള്‍ കുറഞ്ഞ മിഡ്-സെഷന്‍ വ്യാപാരത്തില്‍ താഴ്ന്ന നിരക്കാണ് രേഖപ്പെടുത്തിയത്.
എന്നാല്‍, യുഎസ് ഓഹരിവിപണികളിലെ വ്യാപാരം ഉയര്‍ന്ന നിരക്കിലാണ് അവസാനിച്ചത്. ബ്രെന്റ് ക്രൂഡോയില്‍ വില 0.22 ശതമാനം ഉയര്‍ന്ന് ബാരലിന് 119.20 ഡോളറിലെത്തി.

വിദേശ നിക്ഷേപകര്‍ വീണ്ടും അറ്റ വില്‍പ്പനക്കാരായിരിക്കുകയാണ്. ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം ഇന്നലെ 1,740.71 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്.