image

29 March 2022 8:13 AM GMT

Forex

ഡോളറിനെതിരെ രൂപയുടെ മൂല്യം 19 പൈസ ഉയര്‍ന്ന് 75.97 ആയി

James Paul

Summary

ഡെല്‍ഹി : ഡോളറിനെതിരെ രൂപയുടെ മൂല്യം 19 പൈസ ഉയര്‍ന്ന് 75.97ല്‍ എത്തി.  യുഎസ് ഡോളര്‍ ബലഹീനമായതും ആഭ്യന്തര ഓഹരികള്‍ക്ക ഉണര്‍വ് ലഭിച്ചതുമാണ് രൂപയ്ക്ക് നേട്ടമായത്.  ഇന്റര്‍ബാങ്ക് ഫോറക്സ് വിപണിയില്‍ ഡോളറിനെതിരെ 75.97 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനടെ ഒരു ഘട്ടത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 75.90 എന്ന നിലയിലേക്ക് ഉയരുകയും 76.15 എന്ന നിലയിലേക്ക് താഴുകയും ചെയ്തിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 19 പൈസ ഉയര്‍ന്ന് 75.97ല്‍ എത്തി. ഡോളറിന്റെ […]


ഡെല്‍ഹി : ഡോളറിനെതിരെ രൂപയുടെ മൂല്യം 19 പൈസ ഉയര്‍ന്ന് 75.97ല്‍ എത്തി. യുഎസ് ഡോളര്‍ ബലഹീനമായതും ആഭ്യന്തര ഓഹരികള്‍ക്ക ഉണര്‍വ് ലഭിച്ചതുമാണ് രൂപയ്ക്ക് നേട്ടമായത്. ഇന്റര്‍ബാങ്ക് ഫോറക്സ് വിപണിയില്‍ ഡോളറിനെതിരെ 75.97 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്.
വ്യാപാരത്തിനടെ ഒരു ഘട്ടത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 75.90 എന്ന നിലയിലേക്ക് ഉയരുകയും 76.15 എന്ന നിലയിലേക്ക് താഴുകയും ചെയ്തിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 19 പൈസ ഉയര്‍ന്ന് 75.97ല്‍ എത്തി. ഡോളറിന്റെ ഉയര്‍ച്ച, കുറഞ്ഞ ക്രൂഡ് ഓയില്‍ വില, കോര്‍പ്പറേറ്റ് ഡോളര്‍ വില്‍പ്പന എന്നിവയ്ക്കിടയില്‍ രൂപയ്ക്ക് നേട്ടമുണ്ടാക്കാന്‍ സാധിക്കുന്നുണ്ട്.
ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 0.60 ശതമാനം താഴ്ന്ന് 113.15 ഡോളറിലെത്തി. ബിഎസ്ഇ സെന്‍സെക്‌സ് 350.16 പോയിന്റ് (0.61%) ഉയര്‍ന്ന് 57,943.65 ല്‍ എത്തി. സെന്‍സെക്സില്‍ 20 ഓഹരികളും നേട്ടത്തില്‍ ക്ലോസ് ചെയ്തു. എന്‍എസ്ഇ നിഫ്റ്റി 103.30 പോയിന്റ് (0.60%) ഉയര്‍ന്ന് 17,325.30 ല്‍ എത്തി. നിഫ്റ്റിയിലെ പ്രധാന 50 കമ്പനികളില്‍ 32 ഓഹരികള്‍ നേട്ടം കണ്ടു.
റഷ്യ-യുക്രൈന്‍ സംഘര്‍ഷം, പണപ്പെരുപ്പം എന്നീ ആശങ്കകള്‍ക്കിടയില്‍ വിദേശ നിക്ഷേപകര്‍ നടപ്പു സാമ്പത്തികവര്‍ഷം ഇതുവരെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് 1,14,855.97 കോടി രൂപ പിന്‍വലിച്ചു. വിദേശ നിക്ഷേപകര്‍ ഈ മാസം ഇതുവരെ 48,261.65 കോടി രൂപയുടെ ആഭ്യന്തര ഓഹരികള്‍ വിറ്റഴിച്ചു.
ഡിസംബറില്‍ അവസാനിച്ച പാദത്തിലെ കണക്കുകള്‍ പ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ പൊതു കടം 128.41 ലക്ഷം കോടിയായി ഉയര്‍ന്നു. കേന്ദ്ര ധനമന്ത്രാലയം ഇറക്കിയ പബ്ലിക്ക് ഡെബ്റ്റ് മാനേജ്മെന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ അവസാനിച്ച പാദത്തിലെ കണക്കുകള്‍ പ്രകാരം ഇത് 125.71 ലക്ഷം കോടി രൂപയായിരുന്നു.