image

29 March 2022 1:04 PM IST

Market

സെൻസെക്സും, നിഫ്റ്റിയും രണ്ടാം ദിവസവും നേട്ടത്തിൽ

PTI

സെൻസെക്സും, നിഫ്റ്റിയും രണ്ടാം ദിവസവും നേട്ടത്തിൽ
X

Summary

മുംബൈ: എച്ച്‌ഡിഎഫ്‌സി, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഭാരതി എയർടെൽ, ഇൻഫോസിസ് എന്നിവയുടെ നേട്ടത്തെ പിന്തുട‌ർന്ന് സെൻസെക്സും, നിഫ്റ്റിയും തുടർച്ചയായ രണ്ടാം ദിവസവും ഉയർന്നു. റഷ്യയും, യുക്രെയ്‌നും തമ്മിലുള്ള സമാധാന ചർച്ചകൾ ആഗോള ഓഹരി വിപണികളിലും ചലനം സൃഷ്ടിക്കുന്നുണ്ട്. ബി‌എസ്‌ഇ സെൻസെക്‌സ് 350.16 പോയിന്റ് (0.61%) ഉയർന്ന് 57,943.65 ൽ എത്തി. വ്യാപാരം 408.04 പോയിന്റ് (0.70%) ഉയർന്ന് 58,001.53 വരെ എത്തിയിരുന്നു. എൻഎസ്ഇ നിഫ്റ്റി 103.30 പോയിന്റ് (0.60%) ഉയർന്ന് 17,325.30 ൽ എത്തി. റഷ്യയും ഉക്രെയ്നും തമ്മിലുള്ള […]


മുംബൈ: എച്ച്‌ഡിഎഫ്‌സി, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഭാരതി എയർടെൽ, ഇൻഫോസിസ് എന്നിവയുടെ നേട്ടത്തെ പിന്തുട‌ർന്ന് സെൻസെക്സും, നിഫ്റ്റിയും തുടർച്ചയായ രണ്ടാം ദിവസവും ഉയർന്നു. റഷ്യയും, യുക്രെയ്‌നും തമ്മിലുള്ള സമാധാന ചർച്ചകൾ ആഗോള ഓഹരി വിപണികളിലും ചലനം സൃഷ്ടിക്കുന്നുണ്ട്.

ബി‌എസ്‌ഇ സെൻസെക്‌സ് 350.16 പോയിന്റ് (0.61%) ഉയർന്ന് 57,943.65 ൽ എത്തി. വ്യാപാരം 408.04 പോയിന്റ് (0.70%) ഉയർന്ന് 58,001.53 വരെ എത്തിയിരുന്നു. എൻഎസ്ഇ നിഫ്റ്റി 103.30 പോയിന്റ് (0.60%) ഉയർന്ന് 17,325.30 ൽ എത്തി.

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ചർച്ചകളും, ക്രൂഡ് വില കുറയ്ക്കാനുള്ള ചർച്ചകളും ആഗോള വിപണിയിലെ വ്യാപാരത്തെ സഹായിച്ചുവെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് റിസർച്ച് മേധാവി വിനോദ് നായർ പറഞ്ഞു.

സെൻസെക്‌സ് ഓഹരികളിൽ, സമീപകാലത്തെ നഷ്ടത്തിനു ശേഷം ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് എച്ച്‌ഡിഎഫ്‌സിയാണ്. ഓഹരി 3.06 ശതമാനം ഉയർന്നു. ടെലികോം താരിഫ് വർദ്ധന പരിഗണിച്ചേക്കുമെന്നും, അതിന്റെ എആർപിയു 300 രൂപയായി ഉയർത്തുമെന്നുമുള്ള റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ ഭാരതി എയർടെൽ ഓഹരി 2.89 ശതമാനം ഉയർന്നു.

പ്രധാന ഓഹരികളിൽ എച്ച്‌ഡിഎഫ്‌സി ബാങ്ക് 1.4 ശതമാനവും, അൾട്രാടെക് സിമന്റ് 2.7 ശതമാനവും, സൺ ഫാർമ 1.62 ശതമാനവും, ഡോ റെഡ്ഡീസ് 1.09 ശതമാനവും ഉയർന്നു. കൊട്ടക് ബാങ്ക് 0.74 ശതമാനം ഉയർന്നപ്പോൾ, ഇൻഫോസിസ് 0.66 ശതമാനം ഉയർന്നു. ഐസിഐസിഐ ബാങ്ക്, എച്ച്‌യുഎൽ, ബജാജ് ഫിനാൻസ്, ഏഷ്യൻ പെയിന്റ്‌സ്, നെസ്‌ലെ എന്നിവയും വിപണിയിൽ മുന്നേറി.

മറുവശത്ത്, ഐടിസി 0.99 ശതമാനം ഇടിഞ്ഞപ്പോൾ, ടാറ്റ സ്റ്റീൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇൻഡസ്ഇൻഡ് ബാങ്ക്, ബജാജ് ഫിൻസെർവ്, എൻടിപിസി എന്നിവയും നഷ്ടം നേരിട്ടു.

"മറ്റൊരു സെഷൻ കൂടി വിപണികൾ വളരെ അസ്ഥിരമായി വ്യാപാരം ചെയ്യുകയും, അര ശതമാനത്തിലധികം നേട്ടത്തോടെ അവസാനിക്കുകയും ചെയ്തു. ആഗോള വിപണി തുടക്കത്തിൽ ഒരു വിടവ് ഉണ്ടാക്കിയെങ്കിലും, മാറ്റങ്ങളോടെ പിന്നീട് സെഷനിലുടനീളം പോസിറ്റീവ് നോട്ടിൽ വ്യാപാരം നടന്നു," റെലിഗെയർ ബ്രോക്കിംഗ് വിപി - റിസർച്ച് അജിത് മിശ്ര പറഞ്ഞു.

"0.66 ശതമാനം ഉയർന്ന് വിപണി ബുള്ളിഷായി അവസാനിച്ചു. റഷ്യയും, ഉക്രെയ്നും തമ്മിലുള്ള സമാധാന ചർച്ചകളിൽ നിന്നുള്ള നല്ല ഫലം പ്രതീക്ഷിച്ചായിരുന്നു ഇത്," ഇക്വിറ്റി 99 സഹസ്ഥാപകൻ രാഹുൽ ശർമ്മ അഭിപ്രായപ്പെട്ടു.

ഹീറോ മോട്ടോകോർപ്പ് 1,000 കോടി രൂപയുടെ ചെലവ് ക്ലെയിമുകൾ തെറ്റായി നൽകിയത് ഐ-ടി ഡിപ്പാർട്ട്‌മെന്റ് കണ്ടെത്തിയതായുള്ള മാധ്യമ റിപ്പോർട്ടിൽ എക്സ്ചേഞ്ച് വിശദീകരണം തേടിയതിനെത്തുടർന്ന് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് ബിഎസ്ഇയിൽ 7.08 ശതമാനം ഇടിഞ്ഞ് 2,208.35 രൂപയിലെത്തി.

ഏഷ്യയിലെ മറ്റു മാർക്കറ്റുകളിൽ ടോക്കിയോ, സിയോൾ, ഹോങ്കോംഗ് എന്നിവിടങ്ങളിലെ ഓഹരികൾ നേട്ടത്തോടെ അവസാനിച്ചപ്പോൾ, ഷാങ്ഹായ് നേരിയ തോതിൽ താഴ്ന്നു. തുർക്കിയിൽ ഉക്രെയ്‌നും റഷ്യയും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് മുന്നോടിയായി യൂറോപ്യൻ വിപണികൾ നേട്ടത്തോടെ വ്യാപാരം നടത്തുന്നു.

വിപണി സമയത്തിന് ശേഷം ക്രൂഡ് ഓയിൽ വില ബാരലിന് 0.52 ശതമാനം വീണ്ടെടുത്ത് 113.1 ഡോളറിലെത്തി. സ്റ്റോക്ക് എക്സ്ചേഞ്ച് ഡാറ്റ പ്രകാരം തിങ്കളാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) 801.41 കോടി രൂപയുടെ ഓഹരികൾ വിപണിയിൽ വിറ്റഴിച്ചു.