image

30 March 2022 7:42 AM GMT

Forex

ഡോളറിനെതിരെ രൂപയുടെ മൂല്യം 21 പൈസ ഇടിഞ്ഞ് 75.94 ആയി

MyFin Desk

ഡോളറിനെതിരെ രൂപയുടെ മൂല്യം 21 പൈസ ഇടിഞ്ഞ് 75.94 ആയി
X

Summary

ഡെല്‍ഹി : ഡോളറിനെതിരെ രൂപയുടെ മൂല്യം 21 പൈസ ഇടിഞ്ഞ് 75.94ല്‍ എത്തി. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതും എണ്ണ കമ്പനികളുടെ ഇന്ധന നിരക്ക് വര്‍ധനയും പണപ്പെരുപ്പവുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. എന്നിരുന്നാലും, ആഭ്യന്തര ഓഹരികളിലെ ശക്തമായ മുന്നേറ്റം രൂപയുടെ നഷ്ടം നിയന്ത്രിച്ചുവെന്ന് ഫോറെക്‌സ് വ്യാപാരികള്‍ പറഞ്ഞു. ഇന്റര്‍ബാങ്ക് ഫോറക്‌സ് വിപണിയില്‍ ഡോളറിനെതിരെ 75.65 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനടെ ഒരു ഘട്ടത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 75.62 എന്ന നിലയിലേക്ക് ഉയരുകയും 76.97 എന്ന നിലയിലേക്ക് […]


ഡെല്‍ഹി : ഡോളറിനെതിരെ രൂപയുടെ മൂല്യം 21 പൈസ ഇടിഞ്ഞ് 75.94ല്‍ എത്തി. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതും എണ്ണ കമ്പനികളുടെ ഇന്ധന നിരക്ക് വര്‍ധനയും പണപ്പെരുപ്പവുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. എന്നിരുന്നാലും, ആഭ്യന്തര ഓഹരികളിലെ ശക്തമായ മുന്നേറ്റം രൂപയുടെ നഷ്ടം നിയന്ത്രിച്ചുവെന്ന് ഫോറെക്‌സ് വ്യാപാരികള്‍ പറഞ്ഞു. ഇന്റര്‍ബാങ്ക് ഫോറക്‌സ് വിപണിയില്‍ ഡോളറിനെതിരെ 75.65 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്.
വ്യാപാരത്തിനടെ ഒരു ഘട്ടത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 75.62 എന്ന നിലയിലേക്ക് ഉയരുകയും 76.97 എന്ന നിലയിലേക്ക് താഴുകയും ചെയ്തിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 21 പൈസ ഇടിഞ്ഞ് 75.94ല്‍ എത്തി. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 1.88 ശതമാനം ഉയര്‍ന്ന് 112.30 ഡോളറിലെത്തി.
ബുധനാഴ്ച്ച എണ്ണ വിപണന കമ്പനികള്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് 80 പൈസ വീതം വര്‍ദ്ധിപ്പിച്ചിരുന്നു. ബിഎസ്ഇ 740.34 പോയിന്റ് (1.28%) ഉയര്‍ന്ന് 58,683.99ല്‍ എത്തി. വ്യാപാരത്തിനിടയില്‍ ഇത് 784.13 പോയിന്റ് (1.35%) ഉയര്‍ന്ന് 58,727.78 വരെ എത്തിയിരുന്നു. എന്‍എസ്ഇ നിഫ്റ്റി 172.95 പോയിന്റ് (1%) ഉയര്‍ന്ന് 17,498.25 ലും എത്തി.