image

31 March 2022 8:08 AM GMT

Forex

ഡോളറിനെതിരെ രൂപയുടെ മൂല്യം 14 പൈസ ഉയര്‍ന്ന് 75.76 ആയി

PTI

ഡോളറിനെതിരെ രൂപയുടെ മൂല്യം 14 പൈസ ഉയര്‍ന്ന് 75.76 ആയി
X

Summary

ഡെല്‍ഹി :  ഡോളറിനെതിരെ രൂപയുടെ മൂല്യം 14 പൈസ ഉയര്‍ന്ന് 75.76ല്‍ എത്തി. ക്രൂഡ് ഓയില്‍ വില കുറഞ്ഞത് രൂപയ്ക്ക് നേട്ടമായി. ഏഷ്യന്‍ കറന്‍സികളിലും മുന്നേറ്റം പ്രകടമായിരുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസ (3.61 ശതമാനം) ഇടിഞ്ഞു. ഇന്റര്‍ബാങ്ക് ഫോറക്സ് വിപണിയില്‍ ഡോളറിനെതിരെ 75.67 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 75.66 എന്ന നിലയിലേക്ക് ഉയരുകയും 75.83 എന്ന നിലയിലേക്ക് താഴുകയും ചെയ്തിരുന്നു. […]


ഡെല്‍ഹി : ഡോളറിനെതിരെ രൂപയുടെ മൂല്യം 14 പൈസ ഉയര്‍ന്ന് 75.76ല്‍ എത്തി. ക്രൂഡ് ഓയില്‍ വില കുറഞ്ഞത് രൂപയ്ക്ക് നേട്ടമായി. ഏഷ്യന്‍ കറന്‍സികളിലും മുന്നേറ്റം പ്രകടമായിരുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസ (3.61 ശതമാനം) ഇടിഞ്ഞു. ഇന്റര്‍ബാങ്ക് ഫോറക്സ് വിപണിയില്‍ ഡോളറിനെതിരെ 75.67 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്.
വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 75.66 എന്ന നിലയിലേക്ക് ഉയരുകയും 75.83 എന്ന നിലയിലേക്ക് താഴുകയും ചെയ്തിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 14 പൈസ ഇടിഞ്ഞ് 75.76ല്‍ എത്തി. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 5.51 ശതമാനം ഇടിഞ്ഞ് 107.20 ഡോളറിലെത്തി.
പ്രതിമാസ ഡെറിവേറ്റീവ് കരാറുകളുടെ കാലാവധി അവസാനിച്ചതിനാല്‍ സെന്‍സക്സ് 115.48 പോയിന്റ് ഇടിഞ്ഞ് 58,568.51 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരു ഘട്ടത്തില്‍ 58,890.92 പോയിന്റിലേക്ക് ഉയരുകയും 58,485.79 പോയിന്റിലേക്ക് താഴുകയും ചെയ്തിരുന്നു. നിഫ്റ്റി 33.50 പോയിന്റ് ഇടിഞ്ഞ് 17,464.75 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്.