2 April 2022 9:11 AM IST
Summary
ഡെല്‍ഹി : ഐഐഎഫ്എല്‍ വെല്‍ത്തിലുണ്ടായിരുന്ന 6.98 ലക്ഷം ഓഹരികള്‍ വിറ്റഴിച്ച് ഹെഡ്ജ് ഫണ്ടായ ഡബ്യു എഫ് ഏഷ്യന്‍ റെക്കണേയ്‌സെന്‍സ് ഫണ്ട് ലിമിറ്റഡ്. ആകെ 119.79 കോടി രൂപയ്ക്കാണ് ഓഹരികള്‍ വിറ്റഴിച്ചതെന്നും ഓരോ ഓഹരികള്‍ക്കും 1714.05 രൂപയായിരുന്നു ശരാശരി വിലയെന്നും നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഇറക്കിയ ബള്‍ക്ക് ഡീല്‍ ഡാറ്റയില്‍ വ്യക്തമാക്കുന്നു. ആരൊക്കെയാണ് ഓഹരികള്‍ വാങ്ങിയതെന്ന വിവരം ലഭ്യമായിട്ടില്ല. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പുറത്ത് വന്ന കണക്കുകള്‍ പ്രകാരം ഡബ്യു എഫ് ഏഷ്യന്‍ ഫണ്ടിന് ഐഐഎഫ്എല്ലില്‍ 4.51 ശതമാനം […]
ഡെല്‍ഹി : ഐഐഎഫ്എല്‍ വെല്‍ത്തിലുണ്ടായിരുന്ന 6.98 ലക്ഷം ഓഹരികള്‍ വിറ്റഴിച്ച് ഹെഡ്ജ് ഫണ്ടായ ഡബ്യു എഫ് ഏഷ്യന്‍ റെക്കണേയ്‌സെന്‍സ് ഫണ്ട് ലിമിറ്റഡ്. ആകെ 119.79 കോടി രൂപയ്ക്കാണ് ഓഹരികള്‍ വിറ്റഴിച്ചതെന്നും ഓരോ ഓഹരികള്‍ക്കും 1714.05 രൂപയായിരുന്നു ശരാശരി വിലയെന്നും നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഇറക്കിയ ബള്‍ക്ക് ഡീല്‍ ഡാറ്റയില്‍ വ്യക്തമാക്കുന്നു. ആരൊക്കെയാണ് ഓഹരികള്‍ വാങ്ങിയതെന്ന വിവരം ലഭ്യമായിട്ടില്ല. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പുറത്ത് വന്ന കണക്കുകള്‍ പ്രകാരം ഡബ്യു എഫ് ഏഷ്യന്‍ ഫണ്ടിന് ഐഐഎഫ്എല്ലില്‍ 4.51 ശതമാനം ഓഹരിയാണുണ്ടായിരുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
