image

4 April 2022 6:40 AM GMT

Forex

ഡോളറിനെതിരെ രൂപയുടെ മൂല്യം 19 പൈസ ഉയര്‍ന്ന് 75.55 ആയി

MyFin Desk

Rupee Dollar
X

Summary

ഡെല്‍ഹി :  ഡോളറിനെതിരെ രൂപയുടെ മൂല്യം 19 പൈസ ഉയര്‍ന്ന് 75.55ല്‍ എത്തി. ആഭ്യന്തര ഓഹരികളിലെ ഉണര്‍വ് രൂപയ്ക്ക് നേട്ടമായി. ആഗോള വിപണി സജീവമായതും ക്രൂഡ് ഓയില്‍ വില കുറയുന്നതും ആഭ്യന്തര ഇക്വിറ്റി വിപണികളെ സ്വാധീനിച്ചതായി വ്യാപാരികള്‍ പറയുന്നു.  ഇന്റര്‍ബാങ്ക് ഫോറക്‌സ് വിപണിയില്‍ ഡോളറിനെതിരെ 75.77 എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 75.42 എന്ന നിലയിലേക്ക് ഉയരുകയും 75.79 എന്ന നിലയിലേക്ക് താഴുകയും ചെയ്തിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ […]


ഡെല്‍ഹി : ഡോളറിനെതിരെ രൂപയുടെ മൂല്യം 19 പൈസ ഉയര്‍ന്ന് 75.55ല്‍ എത്തി. ആഭ്യന്തര ഓഹരികളിലെ ഉണര്‍വ് രൂപയ്ക്ക് നേട്ടമായി. ആഗോള വിപണി സജീവമായതും ക്രൂഡ് ഓയില്‍ വില കുറയുന്നതും ആഭ്യന്തര ഇക്വിറ്റി വിപണികളെ സ്വാധീനിച്ചതായി വ്യാപാരികള്‍ പറയുന്നു. ഇന്റര്‍ബാങ്ക് ഫോറക്‌സ് വിപണിയില്‍ ഡോളറിനെതിരെ 75.77 എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.
വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 75.42 എന്ന നിലയിലേക്ക് ഉയരുകയും 75.79 എന്ന നിലയിലേക്ക് താഴുകയും ചെയ്തിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 19 പൈസ ഉയര്‍ന്ന് 75.55ല്‍ എത്തി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസ (3.61 ശതമാനം) ഇടിഞ്ഞിരുന്നു. ബ്രെന്റ് ക്രൂഡ് ബാരലിന്
1.05
ശതമാനം ഇടിഞ്ഞ് 103.29 യുഎസ് ഡോളറിലെത്തി.
എച്ച്ഡിഎഫ്സിയുടേയും എച്ച്ഡിഎഫ്സി ബാങ്കിന്റേയും ലയന പ്രഖ്യാപനത്തിന് പിന്നാലെ ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സ്റ്റോക്കുകളിലെ കനത്ത വാങ്ങലുകള്‍ വിപണി സജീവമാക്കി. സെന്‍സെക്സ് തിങ്കളാഴ്ച 1,300 പോയിന്റ് ഉയര്‍ന്ന് 60,000 ലെവല്‍ തിരിച്ചുപിടിച്ചപ്പോള്‍ നിഫ്റ്റി 382.95 പോയിന്റ് ഉയര്‍ന്ന് 18,053.40 ല്‍ അവസാനിച്ചു. ബിഎസ്ഇ 1,335.05 പോയിന്റ് (2.25%) ഉയര്‍ന്ന് 60,611.74 ല്‍ ക്ലോസ് ചെയ്തപ്പോള്‍ എന്‍എസ്ഇ നിഫ്റ്റി 382.95 പോയിന്റ് (2.17%) ഉയര്‍ന്ന് 18,053.40 ല്‍ അവസാനിച്ചു.