5 April 2022 6:05 AM IST
Summary
ഡെല്‍ഹി: ബിഎസ്ഇയിലെ ലിക്വിഡ് സ്റ്റോക്ക് ഓപ്ഷനുകളില്‍ അനധികൃത വ്യാപാരത്തിൽ ഏര്‍പ്പെട്ടതിന് മൂന്ന് സ്ഥാപനങ്ങള്‍ക്ക് ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) 15 ലക്ഷം രൂപ പിഴ ചുമത്തി. മൂന്ന് വ്യത്യസ്ത ഉത്തരവുകളിലായി വിനിത് ജഗദീഷ്പ്രസാദ് കേഡിയ, ശിവകുമാര്‍ സര്‍ദാ എച്ച്യുഎഫ്, ബജ്രംഗ് ലാല്‍ ഡാല്‍മിയ എച്ച്യുഎഫ് എന്നിവര്‍ക്കാണ് റെഗുലേറ്റര്‍ 5 ലക്ഷം രൂപ വീതം പിഴ ചുമത്തിയത്. ബിഎസ്ഇയിലെ സ്റ്റോക്ക് ഓപ്ഷന്‍ വിഭാഗത്തില്‍ കൃത്രിമ വോള്യങ്ങള്‍ സൃഷ്ടിക്കുന്നതിലേക്ക് നയിക്കുന്ന വലിയ […]
ഡെല്‍ഹി: ബിഎസ്ഇയിലെ ലിക്വിഡ് സ്റ്റോക്ക് ഓപ്ഷനുകളില്‍ അനധികൃത വ്യാപാരത്തിൽ ഏര്‍പ്പെട്ടതിന് മൂന്ന് സ്ഥാപനങ്ങള്‍ക്ക് ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) 15 ലക്ഷം രൂപ പിഴ ചുമത്തി. മൂന്ന് വ്യത്യസ്ത ഉത്തരവുകളിലായി വിനിത് ജഗദീഷ്പ്രസാദ് കേഡിയ, ശിവകുമാര്‍ സര്‍ദാ എച്ച്യുഎഫ്, ബജ്രംഗ് ലാല്‍ ഡാല്‍മിയ എച്ച്യുഎഫ് എന്നിവര്‍ക്കാണ് റെഗുലേറ്റര്‍ 5 ലക്ഷം രൂപ വീതം പിഴ ചുമത്തിയത്.
ബിഎസ്ഇയിലെ സ്റ്റോക്ക് ഓപ്ഷന്‍ വിഭാഗത്തില്‍ കൃത്രിമ വോള്യങ്ങള്‍ സൃഷ്ടിക്കുന്നതിലേക്ക് നയിക്കുന്ന വലിയ തോതിലുള്ള റിവേഴ്സല്‍ ട്രേഡുകള്‍ സെബി നിരീക്ഷിച്ചതിന് ശേഷമാണ് ഈ ഉത്തരുവുകള്‍ വന്നത്.
സെബി ബിഎസ്ഇയിലെ സ്റ്റോക്ക് ഓപ്ഷന്‍ വിഭാഗത്തില്‍ വലിയ തോതിലുള്ള ട്രേഡുകള്‍ നിരീക്ഷിച്ചതിന് ശേഷം 2014 ഏപ്രില്‍ മുതല്‍ 2015 സെപ്റ്റംബര്‍ വരെ ലിക്വിഡ് സ്റ്റോക്ക് ഓപ്ഷനുകളിലെ ട്രേഡിംഗ് പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷണം നടത്തി. സ്റ്റോക്ക് ഓപ്ഷനുകളില്‍ ഇത്തരം ട്രേഡുകളില്‍ ഏര്‍പ്പെടുന്നതിലൂടെ, അവര്‍ വഞ്ചനാപരവും അന്യായവുമായ വ്യാപാര രീതികളുടെ നിരോധന ചട്ടങ്ങള്‍ (prohibition of fraudulent and unfair trade practices) ലംഘിച്ചതായി കണ്ടെത്തി. ഇതേ തുടര്‍ന്നാണ് സെബി പിഴ ചുമത്തിയത്.
പഠിക്കാം & സമ്പാദിക്കാം
Home
