image

6 April 2022 8:50 AM IST

Market

വിപണിയിലെ അസ്ഥിരതയാണ് ഓഹരി ഇടിയാൻ കാരണം: പേടിഎം സിഇഒ

MyFin Desk

വിപണിയിലെ അസ്ഥിരതയാണ്  ഓഹരി ഇടിയാൻ കാരണം: പേടിഎം  സിഇഒ
X

Summary

ഡെല്‍ഹി:  അസ്ഥിരമായ വിപണി സാഹചര്യങ്ങള്‍ കാരണമാണ് പേടിഎമ്മിന്റെ ഓഹരികള്‍ സമീപകാലത്ത് ഗണ്യമായി ഇടിഞ്ഞതെന്ന് പേടിഎം സിഇഒ വിജയ് ശേഖര്‍ ശര്‍മ്മ  പറഞ്ഞു. അടുത്ത ആറ് പാദങ്ങളില്‍ EBITDA (EBITDA എന്നത് പലിശ, നികുതികള്‍, മൂല്യത്തകര്‍ച്ച, അമോര്‍ട്ടൈസേഷന്‍ എന്നിവയ്ക്ക് മുമ്പുള്ള വരുമാനത്തെ സൂചിപ്പിക്കുന്നു.) പ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ കമ്പനി മികച്ച നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി പേടിഎം എന്ന ബ്രാന്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വണ്‍97 കമ്മ്യൂണിക്കേഷന്‍സിന്റെ സ്ഥാപകനും സിഇഒയുമായ ശര്‍മ്മ പറഞ്ഞു. ഐപിഒയില്‍ ഇഷ്യു വില ഒരു ഓഹരിക്ക് 2,150 രൂപയായിരുന്നു. എന്നാല്‍ […]


ഡെല്‍ഹി: അസ്ഥിരമായ വിപണി സാഹചര്യങ്ങള്‍ കാരണമാണ് പേടിഎമ്മിന്റെ ഓഹരികള്‍ സമീപകാലത്ത് ഗണ്യമായി ഇടിഞ്ഞതെന്ന് പേടിഎം സിഇഒ വിജയ് ശേഖര്‍ ശര്‍മ്മ പറഞ്ഞു.
അടുത്ത ആറ് പാദങ്ങളില്‍ EBITDA (EBITDA എന്നത് പലിശ, നികുതികള്‍, മൂല്യത്തകര്‍ച്ച, അമോര്‍ട്ടൈസേഷന്‍ എന്നിവയ്ക്ക് മുമ്പുള്ള വരുമാനത്തെ സൂചിപ്പിക്കുന്നു.) പ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ കമ്പനി മികച്ച നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി പേടിഎം എന്ന ബ്രാന്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വണ്‍97 കമ്മ്യൂണിക്കേഷന്‍സിന്റെ സ്ഥാപകനും സിഇഒയുമായ ശര്‍മ്മ പറഞ്ഞു.
ഐപിഒയില്‍ ഇഷ്യു വില ഒരു ഓഹരിക്ക് 2,150 രൂപയായിരുന്നു. എന്നാല്‍ പിന്നീട് പേടിഎം ഓഹരികള്‍ക്ക് കനത്ത ഇടിവ് നേരിട്ടു. ഇന്നത്തെ ബിഎസ്ഇയിലെ തുടക്ക വ്യാപാരത്തില്‍, പേടിഎമ്മിന്റെ ഓഹരികള്‍ മൂന്ന് ശതമാനം ഉയര്‍ന്ന് 627.85 രൂപയിലെത്തി.
"ഞങ്ങളുടെ 2022 സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക ഫലങ്ങള്‍ യഥാസമയം പ്രസിദ്ധീകരിക്കും. ഞങ്ങളുടെ ബിസിനസിന്റെ ചലനശക്തിയാണ് ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും ധനസമ്പാദനത്തിന്റെ തോത്, പ്രവര്‍ത്തന നേട്ടം എന്നിവയിലേക്ക് എത്തിക്കുന്നതും. ഇത് തുടരുമെന്നുതന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. അടുത്ത ആറ് പാദങ്ങളില്‍ മിക്ക വിശകലന വിദഗ്ധരുടെയും കണക്കുകൂട്ടലുകളേക്കാള്‍ വളരെ മുന്നിലായിരിക്കും ഞങ്ങളെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ വളര്‍ച്ചാ പദ്ധതികളില്‍ വിട്ടുവീഴ്ച ചെയ്യാതെ ഇത് നേടുക തന്നെ ചെയ്യും" ശര്‍മ്മ പറഞ്ഞു.