റിസര്‍വ്വ് ബാങ്കിന്റെ പണനയ തീരുമാനത്തിനായി കാത്തിരിക്കുകയാണ് വിപണി. അതിനാല്‍ പലിശ നിരക്കുമായി ബന്ധപ്പെട്ട നിക്ഷേപ ഉപകരണങ്ങളില്‍...
റിസര്‍വ്വ് ബാങ്കിന്റെ പണനയ തീരുമാനത്തിനായി കാത്തിരിക്കുകയാണ് വിപണി. അതിനാല്‍ പലിശ നിരക്കുമായി ബന്ധപ്പെട്ട നിക്ഷേപ ഉപകരണങ്ങളില്‍ ചാഞ്ചാട്ടം ഉണ്ടാവാനിടയുണ്ട്.
അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് വീക്ക്‌ലി കോണ്‍ട്രാക്റ്റുകളുടെ കാലാവധി കഴിയുന്നതിനാല്‍ വിപണി ചാഞ്ചാട്ടത്തിന് വിധേയമാകാം. എന്നിരുന്നാലും ഊര്‍ജ്ജം, വളം, ഓയില്‍ കമ്പനികള്‍ എന്നിവയുടെ ഓഹരികള്‍ നല്ല പ്രകടനം കാഴ്ച്ചവയ്ക്കുന്നതിനാല്‍ നിക്ഷേപകര്‍ അതിനനുസരിച്ച് തീരുമാനങ്ങളെടുക്കണം. നിഫ്റ്റി 17700 ലെവലില്‍ നിലനില്‍ക്കാന്‍ ശ്രമിച്ചേക്കാം.
അമേരിക്കന്‍ വിപണി ഇന്നലെ നഷ്ടത്തിലാണ് അവസാനിച്ചത്. ഡൗ ജോണ്‍സ് 0.42 ശതമാനം, എസ് ആന്‍ഡ് പി 500 0.97 ശതമാനം, നാസ്ഡാക്ക് 2.22 ശതമാനം ഇടിഞ്ഞു.
സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി ഇന്നു രാവിലെ (7.27 am) 33.75 ശതമാനം താഴ്ച്ചയിലാണ് വ്യാപാരം നടക്കുന്നത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 2,279.97 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. എന്നാല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 622.92 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി.
സാങ്കേതിക വിശകലനം:
എല്‍കെപി സെക്യൂരിറ്റീസ് സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ് രൂപക് ദേ പറയുന്നു: "നിഫ്റ്റി, ഇന്നലെ നഷ്ടത്തില്‍ അവസാനിക്കുന്നതിന് മുന്‍പ്, തൊട്ടുമുന്‍പുള്ള താഴ്ന്ന പോയിന്റില്‍ പ്രതിരോധം നേരിട്ടു. ഡെയ്‌ലി ചാര്‍ട്ടില്‍ സൂചിക നീങ്ങുന്നത് ഒരു ഉയരുന്ന ചാനലിനുള്ളിലാണ്. ഈ ചാനലില്‍ സൂചിക ലോവര്‍ ബാന്റിലാണ് നില്‍ക്കുന്നത്. മുന്നോട്ട് പോകുമ്പോള്‍, ഈ നിലയില്‍ നിന്നും ഒരു ഉയര്‍ച്ച പ്രതീക്ഷിക്കാം. എന്നാല്‍ ചാനലിന്റെ ലോവര്‍ ബാന്റില്‍ നിന്നും ഉയരാന്‍ കഴിയുന്നില്ലെങ്കില്‍ വില്‍പ്പന സമ്മര്‍ദ്ദം ഉണ്ടാകാം. താഴേക്ക് വീണാല്‍, 17750 ല്‍ പിന്തുണ ലഭിച്ചേക്കാം. ഇതിനും താഴേക്ക് പോയാല്‍, ഹ്രസ്വകാലത്തേക്ക്, 17450 വരെ സൂചിക എത്തിച്ചേരാം."
ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍ വിപണിയില്‍ ലോംഗ് ബില്‍ഡപ്പ് കാണിക്കുന്ന ഓഹരികള്‍ - ടോറന്റ് പവര്‍, കോള്‍ ഇന്ത്യ, ആദിത്യ ബിര്‍ള ഫാഷന്‍, ഇന്ത്യന്‍ ഹോട്ടല്‍സ്, ബല്‍റാംപുര്‍ ചീനി മില്‍സ്.
ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍ വിപണിയില്‍ ഷോര്‍ട്ട് ബില്‍ഡപ്പ് കാണിക്കുന്ന ഓഹരികള്‍ - ടാറ്റാ മോട്ടോര്‍സ്, ഐആര്‍സിടിസി, ഇന്ദ്രപ്രസ്ഥ ഗ്യാസ്, ഡിക്‌സണ്‍ ടെക്‌നോളജീസ്, ടൊറന്റ് ഫാര്‍മ.
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 4,780 രൂപ (ഏപ്രില്‍ 6)
ഒരു ഡോളറിന് 75.43 രൂപ (ഏപ്രില്‍ 6)
ബ്രെന്റ് ക്രൂഡ് ബാരലിന് 102.78 ഡോളര്‍ (ഏപ്രില്‍ 7, 7.44 am)
ഒരു ബിറ്റ് കൊയ്‌ന്റെ വില 34,37,811 രൂപ (ഏപ്രില്‍ 7, 7.45 am, വസീര്‍എക്‌സ്)