image

8 April 2022 7:46 AM IST

Market

രുചി സോയ ഓഹരികളില്‍ എട്ട് ശതമാനം വര്‍ധന

MyFin Desk

ruchi_soya_bse_sensex
X

Summary

ഡെല്‍ഹി: ഓഹരികളുടെ തുടര്‍വില്‍പ്പന (ഫോളോ ഓണ്‍ പബ്ലിക് ഓഫറര്‍-എഫ്പിഒ) അനുസരിച്ചുള്ള കമ്പനിയുടെ ഓഹരികള്‍ ലിസ്റ്റ് ചെയ്തതിന് ശേഷം രുചി സോയ ഇന്‍ഡസ്ട്രീസിന്റെ ഓഹരികളില്‍ എട്ട് ശതമാനം ഉയര്‍ച്ച. ബിഎസ്ഇ സെന്‍സെക്‌സ് രുചി സോയയുടെ ഓഹരികള്‍ 7.77ശതമാനം ഉയര്‍ന്ന് 882.55 രൂപയിലെത്തി. അതേസമയം എന്‍എസ്ഇ നിഫ്റ്റി 8.23 ശതമാനം ഉയര്‍ന്ന് 885 രൂപയായി. രുചി സോയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ രണ്ട് രൂപ വീതമുള്ള 6,61,53,846 ഓഹരികള്‍ ഇന്നുമുതല്‍ എക്സ്ചേഞ്ചില്‍ ട്രേഡിംഗിനായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഓഹരികളുടെ തുടര്‍വില്‍പ്പനയ്ക്ക് അനുസൃതമായി 4,300 കോടി രൂപയ്ക്ക് […]


ഡെല്‍ഹി: ഓഹരികളുടെ തുടര്‍വില്‍പ്പന (ഫോളോ ഓണ്‍ പബ്ലിക് ഓഫറര്‍-എഫ്പിഒ) അനുസരിച്ചുള്ള കമ്പനിയുടെ ഓഹരികള്‍ ലിസ്റ്റ് ചെയ്തതിന് ശേഷം രുചി സോയ ഇന്‍ഡസ്ട്രീസിന്റെ ഓഹരികളില്‍ എട്ട് ശതമാനം ഉയര്‍ച്ച. ബിഎസ്ഇ സെന്‍സെക്‌സ് രുചി സോയയുടെ ഓഹരികള്‍ 7.77ശതമാനം ഉയര്‍ന്ന് 882.55 രൂപയിലെത്തി. അതേസമയം എന്‍എസ്ഇ നിഫ്റ്റി 8.23 ശതമാനം ഉയര്‍ന്ന് 885 രൂപയായി.
രുചി സോയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ രണ്ട് രൂപ വീതമുള്ള 6,61,53,846 ഓഹരികള്‍ ഇന്നുമുതല്‍ എക്സ്ചേഞ്ചില്‍ ട്രേഡിംഗിനായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഓഹരികളുടെ തുടര്‍വില്‍പ്പനയ്ക്ക് അനുസൃതമായി
4,300 കോടി രൂപയ്ക്ക് 6,61,53,846 ഓഹരികള്‍ അനുവദിക്കുന്നതിന് അനുമതി നല്‍കിയതായി ചൊവ്വാഴ്ച കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചിരുന്നു. ഓഹരി ഒന്നിന് 650 രൂപ നിരക്കിലാണ് എഫ്പിഒ വില നിശ്ചയിച്ചിരുന്നത്. മാര്‍ച്ച് 24 മുതല്‍ 28 വരെയായിരുന്നു വില്‍പ്പന നടന്നിരുന്നത്.
മാര്‍ച്ച് 28 ന് ബാബാ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ഗ്രൂപ്പിന്റെ രൂചി സോയ ഇടപാടുകാരോട് എഫ്പിഒയിലെ ബിഡുകള്‍ പിന്‍വലിക്കാന്‍ ഓപ്ഷന്‍ നല്‍കാന്‍ സെബി ആവശ്യപ്പെട്ടിരുന്നു. ഓഹരി വില്‍പനയെക്കുറിച്ചുള്ള അനാവശ്യ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് സംബന്ധിച്ച് നിക്ഷേപകര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു.
സെബിയുടെ നിര്‍ദ്ദേശ പ്രകാരം മാര്‍ച്ച് 30 വരെ രണ്ട് ദിവസത്തേക്ക് പിന്‍വലിക്കല്‍ വിന്‍ഡോ തുറന്നിരുന്നു.
നിക്ഷേപകര്‍ക്ക് തങ്ങളുടെ ബിഡുകള്‍ പിന്‍വലിക്കാനുള്ള ഓപ്ഷന്‍ നല്‍കണമെന്ന് രുചി സോയയോട് സെബി നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്ന് 97 ലക്ഷം ബിഡുകള്‍ എഫ്പിഒ നിക്ഷേപകര്‍ പിന്‍വലിച്ചിട്ടുണ്ട്.