image

11 April 2022 6:26 AM GMT

Forex

ഡോളറിനെതിരെ രൂപയുടെ മൂല്യം 1 പൈസ ഇടിഞ്ഞ് 75.94 ആയി

MyFin Desk

ഡോളറിനെതിരെ രൂപയുടെ മൂല്യം 1 പൈസ ഇടിഞ്ഞ് 75.94 ആയി
X

Summary

 ഡോളറിനെതിരെ രൂപയുടെ മൂല്യം 1 പൈസ ഇടിഞ്ഞ് 75.94ല്‍ എത്തി. ഇന്റര്‍ബാങ്ക് ഫോറക്‌സ് വിപണിയില്‍ ഡോളറിനെതിരെ 75.94 എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 75.09 എന്ന നിലയിലേക്ക് ഉയരുകയും 75.79 എന്ന നിലയിലേക്ക് താഴുകയും ചെയ്തിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 1 പൈസ ഇടിഞ്ഞ് 75.94ല്‍ എത്തി. വെള്ളിയാഴ്ച, ഡോളറിനെതിരെ രൂപയുടെ മൂല്യം 10 പൈസ ഉയര്‍ന്ന് 75.93 എന്ന നിലയിലെത്തിയിരുന്നു. 2021-22 […]


ഡോളറിനെതിരെ രൂപയുടെ മൂല്യം 1 പൈസ ഇടിഞ്ഞ് 75.94ല്‍ എത്തി. ഇന്റര്‍ബാങ്ക് ഫോറക്‌സ് വിപണിയില്‍ ഡോളറിനെതിരെ 75.94 എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 75.09 എന്ന നിലയിലേക്ക് ഉയരുകയും 75.79 എന്ന നിലയിലേക്ക് താഴുകയും ചെയ്തിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 1 പൈസ ഇടിഞ്ഞ് 75.94ല്‍ എത്തി. വെള്ളിയാഴ്ച, ഡോളറിനെതിരെ രൂപയുടെ മൂല്യം 10 പൈസ ഉയര്‍ന്ന് 75.93 എന്ന നിലയിലെത്തിയിരുന്നു.
2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസയാണ് (3.61 %) ഇടിഞ്ഞത്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 2.37 ശതമാനം ഇടിഞ്ഞ് 100.34 ഡോളറായി. ആഭ്യന്തര ഓഹരി വിപണിയില്‍ ബിഎസ്ഇ സെന്‍സെക്സ് 482.61 പോയിന്റ് (0.81 ശതമാനം) താഴ്ന്ന് 58,964.57 എന്ന നിലയിലും, എന്‍എസ്ഇ നിഫ്റ്റി 109.40 പോയിന്റ് (0.62 ശതമാനം) ഇടിഞ്ഞ് 17,674.95 എന്ന നിലയിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.