Summary
മുബൈ: ഏഷ്യന്‍ വിപണികള്‍ ദുര്‍ബലമായി തുടരുകയാണ്. സെന്‍സെക്സ് ആദ്യഘട്ട വ്യാപാരത്തില്‍ 400 പോയിന്റ് ഇടിഞ്ഞു. ഓഹരികളില്‍ ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയവയെല്ലാം നഷ്ടത്തിലാണ്. സെന്‍സെക്സ് 398.98 പോയിന്റ് താഴ്ന്ന് 59,048.20 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 94.6 പോയിന്റ് താഴ്ന്ന് 17,689.75 ലെത്തി. സെന്‍സെക്‌സില്‍ എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ഇന്‍ഫോസിസ്, വിപ്രോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എം ആന്‍ഡ് എം, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയാണ് ആദ്യഘട്ട വ്യാപാരത്തില്‍ ഏറ്റവും പിന്നോട്ട് […]
മുബൈ: ഏഷ്യന്‍ വിപണികള്‍ ദുര്‍ബലമായി തുടരുകയാണ്. സെന്‍സെക്സ് ആദ്യഘട്ട വ്യാപാരത്തില്‍ 400 പോയിന്റ് ഇടിഞ്ഞു. ഓഹരികളില്‍ ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയവയെല്ലാം നഷ്ടത്തിലാണ്.
സെന്‍സെക്സ് 398.98 പോയിന്റ് താഴ്ന്ന് 59,048.20 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 94.6 പോയിന്റ് താഴ്ന്ന് 17,689.75 ലെത്തി.
സെന്‍സെക്‌സില്‍ എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ഇന്‍ഫോസിസ്, വിപ്രോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എം ആന്‍ഡ് എം, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയാണ് ആദ്യഘട്ട വ്യാപാരത്തില്‍ ഏറ്റവും പിന്നോട്ട് പോയത്.
അതേസമയം, എന്‍ടിപിസി, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, ടാറ്റ സ്റ്റീല്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
വെള്ളിയാഴ്ച ബിഎസ്ഇ സെന്‍സെക്സ് 412.23 പോയിന്റ് (0.70%) ഉയര്‍ന്ന് 59,447.18ലും നിഫ്റ്റി 144.80 പോയിന്റ് (0.82%) ഉയര്‍ന്ന് 17,784.35ലും എത്തി.
ഏഷ്യയില്‍, ഹോങ്കോംഗ്, സിയോള്‍, ഷാങ്ഹായ്, ടോക്കിയോ എന്നിവിടങ്ങളിലെ വിപണികള്‍ മിഡ്-സെഷന്‍ ഡീലുകളില്‍ താഴ്ന്ന നിലയിലാണ്. അവസാന വ്യാപാരത്തില്‍ അമേരിക്കയിലെ ഓഹരികള്‍ മിക്കവാറും താഴ്ന്ന നിലയിലാണ് അവസാനിച്ചത്.
ബ്രെന്റ് ക്രൂഡ് 2.39 ശതമാനം കുറഞ്ഞ് ബാരലിന് 100.32 ഡോളറിലെത്തി. എക്സ്ചേഞ്ച് ഡാറ്റ പ്രകാരം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വെള്ളിയാഴ്ച 575.04 കോടി രൂപയുടെ ഓഹരികള്‍ വിപണിയില്‍ വിറ്റഴിച്ചു.
നാലാംപാദ ഫലങ്ങളും, പ്രത്യേകിച്ച് മുന്‍നിര ധനകാര്യ-ഐടി കമ്പനികളുടെ ഫലപ്രതീക്ഷകൾ വരും ദിവസങ്ങളില്‍ വിപണിയെ സ്വാധീനിക്കുമെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
