image

13 April 2022 6:38 AM GMT

Forex

ഡോളറിനെതിരെ രൂപയുടെ മൂല്യം 3 പൈസ ഇടിഞ്ഞ് 76.18 ആയി

MyFin Desk

Rupee Forex
X

Summary

ഡെല്‍ഹി : ഡോളറിനെതിരെ രൂപയുടെ മൂല്യം 3 പൈസ ഇടിഞ്ഞ് 76.18ല്‍ എത്തി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഡോളര്‍ ശക്തിപ്പെട്ടതും ആഭ്യന്തര ഓഹരികളുടെ തളര്‍ച്ചയുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇന്റര്‍ബാങ്ക് ഫോറക്‌സ് വിപണിയില്‍ ഡോളറിനെതിരെ 76.15 എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 76.26 എന്ന നിലയിലേക്ക് താഴ്ന്നിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 3 പൈസ ഇടിഞ്ഞ് 76.18ല്‍ എത്തി. ചൊവ്വാഴ്ച്ച, ഡോളറിനെതിരെ രൂപയുടെ മൂല്യം 23 […]


ഡെല്‍ഹി : ഡോളറിനെതിരെ രൂപയുടെ മൂല്യം 3 പൈസ ഇടിഞ്ഞ് 76.18ല്‍ എത്തി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഡോളര്‍ ശക്തിപ്പെട്ടതും ആഭ്യന്തര ഓഹരികളുടെ തളര്‍ച്ചയുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇന്റര്‍ബാങ്ക് ഫോറക്‌സ് വിപണിയില്‍ ഡോളറിനെതിരെ 76.15 എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 76.26 എന്ന നിലയിലേക്ക് താഴ്ന്നിരുന്നു.
വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 3 പൈസ ഇടിഞ്ഞ് 76.18ല്‍ എത്തി. ചൊവ്വാഴ്ച്ച, ഡോളറിനെതിരെ രൂപയുടെ മൂല്യം 23 പൈസ ഇടിഞ്ഞ് 76.14 എന്ന നിലയിലെത്തിയിരുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസയാണ് (3.61 %) ഇടിഞ്ഞത്.
സെന്‍സെക്സ് 237.44 (0.41 ശതമാനം) ഇടിഞ്ഞ് 58,338.93ല്‍ വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 285.14 പോയിന്റ് ഇടിഞ്ഞ് 58,291.23 പോയിന്റിലെത്തിയിരുന്നു. നിഫ്റ്റി 54.65 പോയിന്റ് (0.31 ശതമാനം) ഇടിഞ്ഞ് 17,475.65ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 0.56 ശതമാനം ഉയര്‍ന്ന് 105.23 ഡോളറിലെത്തി.