21 April 2022 5:17 AM IST
Summary
മുംബൈ: ആഗോള വിപണിയിലെ സമ്മിശ്ര പ്രവണതകളുടെയും റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിന്‍സെര്‍വ്, ഏഷ്യന്‍ പെയിന്റ്‌സ് എന്നീ ഓഹരികളുടെയും പിന്തുണയില്‍ ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സക്‌സ് 423.14 പോയിന്റ് ഉയര്‍ന്നു. സെന്‍സക്‌സ് 423.14 പോയിന്റ് ഉയര്‍ന്ന് 57,460.64 പോയിന്റിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 117.25 പോയിന്റ് ഉയര്‍ന്ന് 17,253.80 പോയിന്റിലും. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഫിന്‍സെര്‍വ്, ഡോ റെഡീസ് , എംആന്‍ഡ് എം എന്നീ കമ്പനികളാണ് നേട്ടമുണ്ടാക്കിയത്. നെസ് ലേ, ടാറ്റ സ്റ്റീല്‍, […]
മുംബൈ: ആഗോള വിപണിയിലെ സമ്മിശ്ര പ്രവണതകളുടെയും റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിന്‍സെര്‍വ്, ഏഷ്യന്‍ പെയിന്റ്‌സ് എന്നീ ഓഹരികളുടെയും പിന്തുണയില്‍ ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സക്‌സ് 423.14 പോയിന്റ് ഉയര്‍ന്നു.
സെന്‍സക്‌സ് 423.14 പോയിന്റ് ഉയര്‍ന്ന് 57,460.64 പോയിന്റിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 117.25 പോയിന്റ് ഉയര്‍ന്ന് 17,253.80 പോയിന്റിലും.
ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഫിന്‍സെര്‍വ്, ഡോ റെഡീസ് , എംആന്‍ഡ് എം എന്നീ കമ്പനികളാണ് നേട്ടമുണ്ടാക്കിയത്. നെസ് ലേ, ടാറ്റ സ്റ്റീല്‍, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ആക്‌സിസ് ബാങ്ക് എന്നീ കമ്പനികളാണ് നഷ്ടം നേരിട്ടവര്‍.
അഞ്ചു ദിവസത്തെ തുടര്‍ച്ചയായ ഇടിവിനു ശേഷം ഇന്നലെ സെന്‍സക്‌സ് 574.35 പോയിന്റ് ഉയര്‍ന്ന് 57,037.50 പോയിന്റിലും നിഫ്റ്റി 177.90 പോയിന്റ് ഉയര്‍ന്ന് 17,136.55 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യന്‍ വിപണികളായ ടോക്കിയോ, സിയോള്‍ എന്നിവ നേട്ടത്തിലാണ് മിഡ്-സെഷന്‍ വ്യാപാരം നടത്തുന്നത്. എന്നാല്‍ ഹോംകോംഗ്, ഷാങ്ഹായ് വിപണികള്‍ നഷ്ടത്തിലാണ്.
അമേരിക്കന്‍ ഓഹരി വിപണികളില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ഇന്നലെ ഉണ്ടായത്.
'വിപണികള്‍ പലപ്പോഴും ഉയര്‍ച്ചയിലും ഇടിവിലും അമിതമായി പ്രതികരിക്കാറുണ്ട്. വിലകള്‍ സാധാരണ നിലയിലാകുമ്പോള്‍ വിവേകത്തോടെയും പ്രതികരിക്കും. മികച്ച ഫലങ്ങളോടും മികച്ച വരുമാന നേട്ടത്തോടും വിപണി അമിതമായി പ്രതികരിച്ചതിന്റെ അനന്തരഫലമാണ് ഐടി ഓഹരികളുടെ, പ്രത്യേകിച്ച് മിഡ്-ക്യാപ് സ്പെയ്സിന്റെ നീണ്ടുനിന്ന മൂല്യനിര്‍ണ്ണയം. പ്രതീക്ഷകളിലെ നേരിയ നിരാശകള്‍ പോലും ഇടിവിനും ഓഹരികളുടെ വില കുറയുന്നതിനും കാരണമാകാറുണ്ട്. ഐടി ഓഹരികളില്‍ ചെറിയ സമ്മര്‍ദ്ദം ഉണ്ടെങ്കിലും, മിഡ്-ക്യാപ് ഐടി ഓഹരികളുടെ ഫലങ്ങള്‍ സൂചിപ്പിക്കുന്നത് വരുമാനത്തിന്റെ ഗതി ശക്തമാണെന്നാണ്' ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.
അതുപോലെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്‌സി എന്നിവയുടെ ഓഹരികള്‍ തുടര്‍ച്ചയായി വില്‍ക്കുന്നതും ആഭ്യന്തര വിപണിയിലെ വാങ്ങലും ഈ ഓഹരികളുടെ വിലയില്‍ വലിയതോതില്‍ വ്യതിയാനങ്ങളുണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 1.16 ശതമാനം ഉയര്‍ന്ന് 108 ഡോളറിലെത്തി.
ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം ഇന്നലെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 3,009.26 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു
പഠിക്കാം & സമ്പാദിക്കാം
Home
