25 April 2022 11:02 AM IST
Summary
മുംബൈ: രണ്ടാം ദിവസവും സൂചികകള്‍ നഷ്ടത്തില്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികളുടെ വില്‍പ്പന, ആഗോള വിപണിയിലെ നെഗറ്റീവ് പ്രവണതകള്‍ എന്നിവയെത്തുടര്‍ന്ന് സെന്‍സെക്‌സ് 617.26 ശതമാനം താഴ്ന്നു. അനിയന്ത്രിതമായ വിദേശ ഫണ്ട് ഒഴുക്കും നിക്ഷേപകരുടെ ദുര്‍ബലമായ വികാരത്തിന് ആക്കം കൂട്ടി. സെന്‍സെക്‌സ് 617.26 പോയിന്റ് താഴ്ന്ന് 56,579.89 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 840.28 പോയിന്റ് ഇടിഞ്ഞ് 56,356.87 പോയിന്റിലേക്ക് എത്തിയിരുന്നു. നിഫ്റ്റി 218 പോയിന്റ് ഇടിഞ്ഞ് 16,953.95 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ടാറ്റ സ്റ്റീല്‍, ടെക് […]
മുംബൈ: രണ്ടാം ദിവസവും സൂചികകള്‍ നഷ്ടത്തില്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികളുടെ വില്‍പ്പന, ആഗോള വിപണിയിലെ നെഗറ്റീവ് പ്രവണതകള്‍ എന്നിവയെത്തുടര്‍ന്ന് സെന്‍സെക്‌സ് 617.26 ശതമാനം താഴ്ന്നു. അനിയന്ത്രിതമായ വിദേശ ഫണ്ട് ഒഴുക്കും നിക്ഷേപകരുടെ ദുര്‍ബലമായ വികാരത്തിന് ആക്കം കൂട്ടി.
സെന്‍സെക്‌സ് 617.26 പോയിന്റ് താഴ്ന്ന് 56,579.89 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 840.28 പോയിന്റ് ഇടിഞ്ഞ് 56,356.87 പോയിന്റിലേക്ക് എത്തിയിരുന്നു. നിഫ്റ്റി 218 പോയിന്റ് ഇടിഞ്ഞ് 16,953.95 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, എന്‍ടിപിസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടൈറ്റന്‍, ഐടിസി, ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ, സണ്‍ ഫാര്‍മ എന്നിവയാണ് നഷ്ടം നേരിട്ട ഓഹരികള്‍. മറുഭാഗത്ത് ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, കൊട്ടക്ക് മഹീന്ദ്ര ബാങ്ക്, നെസ് ലെ, മാരുതി സുസുക്കി, ഭാരതി എയര്‍ടെല്‍ എന്നിവ നേട്ടമുണ്ടാക്കി. ഏഷ്യന്‍ വിപണികളായ ടോക്കിയോ, ഹോംകോംഗ്, സിയോള്‍, ഷാങ്ഹായ് എന്നിവയും നഷ്ടത്തിലായിരുന്നു.
യുകെ ഓഹരി വിപണികളും ഉച്ചയ്ക്ക് ശേഷമുള്ള സെഷനില്‍ നെഗറ്റീവ് സോണിലാണ് വ്യാപാരം നടത്തുന്നത്.അതേ സമയം, ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 4.44 ശതമാനം താഴ്ന്ന് 101.92 ഡോളറായി. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 2,461.72 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്.
പഠിക്കാം & സമ്പാദിക്കാം
Home
