2 May 2022 5:47 AM IST
Summary
മുംബൈ: സൂചികകളുടെ പ്രകടനം ഇന്നും മോശമായി തുടരുന്നു. ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 648 പോയിന്റ് ഇടിഞ്ഞു. ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയുടെ ഓഹരി വില്‍പ്പനയും ആഗോള വിപണിയിലെ പ്രവണതകളും ഇതിന് കാരണമായി. സെന്‍സെക്‌സ് 648.25 പോയിന്റ് താഴ്ന്ന് 56,412.62 ലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി 185.3 പോയിന്റ് ഇടിഞ്ഞ് 16,917.25 പോയിന്റിലും. ടൈറ്റന്‍, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ ഫാര്‍മ, ബജാജ് ഫിനാന്‍സ്, ഇന്‍ഫോസിസ്, മാരുതി, ബജാജ് ഫിന്‍സെര്‍വ് എന്നീ കമ്പനികള്‍ ആദ്യഘട്ട വ്യാപാരത്തില്‍ നഷ്ടം […]
മുംബൈ: സൂചികകളുടെ പ്രകടനം ഇന്നും മോശമായി തുടരുന്നു. ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 648 പോയിന്റ് ഇടിഞ്ഞു. ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയുടെ ഓഹരി വില്‍പ്പനയും ആഗോള വിപണിയിലെ പ്രവണതകളും ഇതിന് കാരണമായി.
സെന്‍സെക്‌സ് 648.25 പോയിന്റ് താഴ്ന്ന് 56,412.62 ലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി 185.3 പോയിന്റ് ഇടിഞ്ഞ് 16,917.25 പോയിന്റിലും.
ടൈറ്റന്‍, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ ഫാര്‍മ, ബജാജ് ഫിനാന്‍സ്, ഇന്‍ഫോസിസ്, മാരുതി, ബജാജ് ഫിന്‍സെര്‍വ് എന്നീ കമ്പനികള്‍ ആദ്യഘട്ട വ്യാപാരത്തില്‍ നഷ്ടം രേഖപ്പെടുത്തി.
മറുവശത്ത്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എന്‍ടിപിസി, ആക്‌സിസ് ബാങ്ക് എന്നീ കമ്പനികള്‍ നേട്ടമുണ്ടാക്കി.
ഏഷ്യന്‍ ഓഹരി വിപണികളായ സിയോള്‍, ടോക്കിയോ എന്നിവയിലും താഴ്ച്ചയിലാണ് മിഡ് സെഷന്‍ വ്യാപാരം നടക്കുന്നത്.
വെള്ളിയാഴ്ച്ച യുഎസ് ഓഹരി വിപണി കാര്യമായ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
"ഏഷ്യന്‍ ഓഹരി വിപണികള്‍ ഇന്നത്തെ ആദ്യ ഘട്ട വ്യാപാരത്തില്‍ നെഗറ്റീവ് ട്രെന്‍ഡിലാണ്. പൊതു അവധിയായതിനാല്‍ ചൈന, ഹോംകോംഗ്, ഇന്തോനേഷ്യ, സിംഗപ്പൂര്‍, തായ്‌വാന്‍, തായ്‌ലന്‍ഡ് ഓഹരി വിപണികള്‍ക്കും അവധിയാണ്." ഹേം സെക്യൂരിറ്റീസ് മേധാവി മോഹിത് നിഗം പറഞ്ഞു.
അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില 0.87 ശതമാനം കുറഞ്ഞ് ബാരലിന് 106.21 ഡോളറായി.
വെള്ളിയാഴ്ച്ച സെന്‍സെക്‌സ് 460.19 പോയിന്റ് ഇടിഞ്ഞ് 57,060.87 ലും നിഫ്റ്റി 142.50 പോയിന്റ് ഇടിഞ്ഞ് 17,102.55 ലും എത്തിയിരുന്നു. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വ്യാഴാഴ്ച്ച അറ്റ വാങ്ങലുകാരായിരുന്നെങ്കിലും വെള്ളിയാഴ്ച്ച 3,648.30 കോടി രൂപ വില വരുന്ന ഓഹരികളാണ് വിറ്റഴിച്ചത്.
"വിപണിയിലെ വലിയതോതിലുള്ള ചാഞ്ചാട്ടങ്ങള്‍ കുറച്ചുനാള്‍ കൂടി തുരും. യുഎസ് വിപണിയില്‍ വെള്ളിയാഴ്ച്ചയുണ്ടായ കനത്ത വിറ്റഴിക്കല്‍, ഫെഡ് തീരുമാനം ഹോക്കിഷ് ആയിരിക്കുമോ എന്നുള്ള ഭയം, ഡോളര്‍ സൂചിക ഉയരുന്നത്, യുക്രെയിനിലെ പ്രതിസന്ധി തുടരുന്നത് എന്നിവയുടെ സൂചനയാണെന്ന്." ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി.കെ വിജയകുമാര്‍ പറഞ്ഞു
പഠിക്കാം & സമ്പാദിക്കാം
Home
