image

10 May 2022 6:24 AM GMT

Forex

രൂപയ്ക്ക് നേരിയ ഉണര്‍വ് : 12 പൈസ ഉയര്‍ന്ന് 77.32ല്‍

MyFin Desk

രൂപയ്ക്ക് നേരിയ ഉണര്‍വ് : 12 പൈസ ഉയര്‍ന്ന് 77.32ല്‍
X

Summary

ഡെല്‍ഹി : ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ നേരിയ ഉയര്‍ച്ച. ഇന്ന് രൂപയുടെ മൂല്യം 12 പൈസ ഉയര്‍ന്ന് 77.32ല്‍ എത്തി. പ്രാദേശിക കറന്‍സികളിലെ ഉണര്‍വും ക്രൂഡ് ഓയില്‍ വില കുറഞ്ഞതുമാണ് രൂപയ്ക്ക് നേട്ടമായത്. ഇന്റര്‍ബാങ്ക് ഫോറക്സ് വിപണിയില്‍ ഡോളറിനെതിരെ 77.27 എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 77.45 എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 12 പൈസ ഇടിഞ്ഞ് 77.32ല്‍ എത്തി. തിങ്കളാഴ്ച്ച […]


ഡെല്‍ഹി : ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ നേരിയ ഉയര്‍ച്ച. ഇന്ന് രൂപയുടെ മൂല്യം 12 പൈസ ഉയര്‍ന്ന് 77.32ല്‍ എത്തി. പ്രാദേശിക കറന്‍സികളിലെ ഉണര്‍വും ക്രൂഡ് ഓയില്‍ വില കുറഞ്ഞതുമാണ് രൂപയ്ക്ക് നേട്ടമായത്. ഇന്റര്‍ബാങ്ക് ഫോറക്സ് വിപണിയില്‍ ഡോളറിനെതിരെ 77.27 എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 77.45 എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 12 പൈസ ഇടിഞ്ഞ് 77.32ല്‍ എത്തി.
തിങ്കളാഴ്ച്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 60 പൈസ ഇടിഞ്ഞ് 77.50ല്‍ എത്തിയിരുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസയാണ് (3.61 %) ഇടിഞ്ഞത്. ഇന്ന് സെന്‍സെക്സ് 105.82 പോയിന്റ് ഇടിഞ്ഞ് 54,364.85 ലെത്തി. നിഫ്റ്റി 61.80 പോയിന്റ് ഇടിഞ്ഞ് 16,240.05ലേക്കും എത്തി. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് വില ബാരലിന് 103.68 ഡോളറായി. ഓഹരി വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം വിദേശ നിക്ഷേപകര്‍ 3,361.80 കോടി രൂപയാണ് വിപണിയില്‍ നിന്നും തിങ്കളാഴ്ച്ച പിന്‍വലിച്ചത്.