10 May 2022 5:48 AM IST
Summary
ഡെല്‍ഹി: ആധാര്‍ ഹൗസിംഗ് ഫിനാന്‍സ്, ടിവിഎസ് സപ്ലൈ ചെയിന്‍ സൊല്യൂഷന്‍സ്, ലാന്‍ഡ്മാര്‍ക്ക് കാറുകള്‍ എന്നിവയുള്‍പ്പെടെ അഞ്ചോളം കമ്പനികള്‍ക്ക് പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ ധനസമാഹരണത്തിനായി ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയുടെ അനുമതി ലഭിച്ചു. ഇവ കൂടാതെ, ബിക്കാജി ഫുഡ്സ് ഇന്റര്‍നാഷണലും കിഡ്സ് ക്ലിനിക് ഇന്ത്യയും പ്രാരംഭ ഓഹരി വില്‍പ്പന (ഐപിഒകള്‍) ഫ്‌ലോട്ട് ചെയ്യുന്നതിന് സെബിയുടെ അംഗീകാരം നേടിയിട്ടുണ്ട്. 2021 ജനുവരിക്കും 2022 ഫെബ്രുവരിക്കും ഇടയില്‍ ഈ അഞ്ച് കമ്പനികള്‍ ഫയല്‍ ചെയ്ത ഐപിഒ പ്രാഥമിക രേഖകള്‍ സെബി മെയ് […]
ഡെല്‍ഹി: ആധാര്‍ ഹൗസിംഗ് ഫിനാന്‍സ്, ടിവിഎസ് സപ്ലൈ ചെയിന്‍ സൊല്യൂഷന്‍സ്, ലാന്‍ഡ്മാര്‍ക്ക് കാറുകള്‍ എന്നിവയുള്‍പ്പെടെ അഞ്ചോളം കമ്പനികള്‍ക്ക് പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ ധനസമാഹരണത്തിനായി ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയുടെ അനുമതി ലഭിച്ചു. ഇവ കൂടാതെ, ബിക്കാജി ഫുഡ്സ് ഇന്റര്‍നാഷണലും കിഡ്സ് ക്ലിനിക് ഇന്ത്യയും പ്രാരംഭ ഓഹരി വില്‍പ്പന (ഐപിഒകള്‍) ഫ്‌ലോട്ട് ചെയ്യുന്നതിന് സെബിയുടെ അംഗീകാരം നേടിയിട്ടുണ്ട്. 2021 ജനുവരിക്കും 2022 ഫെബ്രുവരിക്കും ഇടയില്‍ ഈ അഞ്ച് കമ്പനികള്‍ ഫയല്‍ ചെയ്ത ഐപിഒ പ്രാഥമിക രേഖകള്‍ സെബി മെയ് 2-5 കാലയളവില്‍ പരിശോധന നടത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സെബിയില്‍ പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ച ബ്ലാക്ക്സ്റ്റോണ്‍ പിന്തുണയുള്ള ആധാര്‍ ഹൗസിംഗ് അതിന്റെ പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ 7,300 കോടി രൂപ സമാഹരിക്കാനാണ് ശ്രമിക്കുന്നത്. ഐപിഒയില്‍ പ്രൊമോട്ടറായ ബിസിപി ടോപ്കോ VII പ്രൈവറ്റ് ലിമിറ്റഡിന്റെ 1,500 കോടി രൂപയുടെ ഓഹരികളുടെ പുതിയ ഇഷ്യൂവും 5,800 കോടി രൂപ വരെയുള്ള ഓഫര്‍ ഫോര്‍ സെയിലും (OFS) ഉള്‍പ്പെടുന്നു. ടിവിഎസ് മൊബിലിറ്റി ഗ്രൂപ്പിന്റെ ഭാഗമായ ടിവിഎസ് സപ്ലൈ ചെയിന്‍ സൊല്യൂഷന്‍സിന്റെ ഐപിഒയില്‍ 2,000 കോടി രൂപ വരെയുള്ള ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യൂവും പ്രൊമോട്ടര്‍മാരും നിലവിലുള്ള നിക്ഷേപകരും മുഖേന 5.95 കോടി വരെയുള്ള ഇക്വിറ്റി ഷെയറുകളുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നു. ടിവിഎസ് മൊബിലിറ്റി, ഒമേഗ ടിസി ഹോള്‍ഡിംഗ്‌സ് പി ടി ഇ ലിമിറ്റഡ്, മഹാഗണി സിംഗപ്പൂര്‍ കമ്പനി പി ടി ഇ ലിമിറ്റഡ്, ടാറ്റ ക്യാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്, ഡിആര്‍എസ്ആര്‍ ലോജിസ്റ്റിക്‌സ് സര്‍വീസ് എന്നിവയാണ് ഓഫര്‍ ഫോര്‍ സെയിലില്‍ ഓഹരികള്‍ വാഗ്ദാനം ചെയ്യുന്നത്. ഏകദേശം 5000 കോടി രൂപയുടെ ഐപിഒ നടക്കുമെന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഓട്ടോമൊബൈല്‍ ഡീലര്‍ഷിപ്പ് ശൃംഖലയായ ലാന്‍ഡ്മാര്‍ക്ക് കാറുകളുടെ 762 കോടി രൂപയുടെ ഐപിഒയില്‍ 150 കോടി രൂപയുടെ ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യൂവും 612 കോടി രൂപ വരെയുള്ള ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നു. ടിപിജി ഗ്രോത്ത് II എസ്എഫ് പിടിഇ ലിമിറ്റഡിന്റെ 400 കോടി രൂപയും സഞ്ജയ് കര്‍സന്ദാസ് താക്കര്‍ എച്ച്യുഎഫിന്റെ 62 കോടി രൂപയും ആസ്ത ലിമിറ്റഡിന്റെ 120 കോടി രൂപയും ഗരിമ മിശ്രയുടെ 30 കോടി രൂപയും വിലമതിക്കുന്ന ഓഹരികള്‍ ഓഫര്‍ ഫോര്‍ സെയിലില്‍ ഉള്‍പ്പെടുന്നു. സൂപ്പര്‍ സ്പെഷ്യാലിറ്റി മദര്‍ ആന്‍ഡ് ബേബി കെയര്‍ ശൃംഖലയായ ക്ലൗഡ്നൈന്‍ നടത്തുന്ന കിഡ്സ് ക്ലിനിക് ഇന്ത്യയുടെ പബ്ലിക് ഇഷ്യൂവില്‍ 300 കോടി രൂപ വരെയുള്ള ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യൂവും നിലവിലുള്ള ഓഹരിയുടമകളുടെ 1,32,93,514 ഇക്വിറ്റി ഷെയറുകളുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നു. അഞ്ച് കമ്പനികളുടെ ഇക്വിറ്റി ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.
പഠിക്കാം & സമ്പാദിക്കാം
Home
