image

12 May 2022 6:53 AM GMT

Forex

പണപ്പെരുപ്പത്തില്‍ പൊള്ളി രൂപ : മൂല്യം 15 പൈസ ഇടിഞ്ഞ് 77.40ല്‍

MyFin Desk

പണപ്പെരുപ്പത്തില്‍ പൊള്ളി രൂപ : മൂല്യം 15 പൈസ ഇടിഞ്ഞ് 77.40ല്‍
X

Summary

ഡെല്‍ഹി : തുടര്‍ച്ചയായ രണ്ടു ദിവസം ഉയര്‍ന്നെങ്കിലും പണപ്പെരുപ്പ ആശങ്കയില്‍ രൂപയ്ക്ക് തിരിച്ചടി. ഇന്ന് രൂപയുടെ മൂല്യം 15 പൈസ ഇടിഞ്ഞ് 77.40ല്‍ എത്തി. ഇന്റര്‍ബാങ്ക് ഫോറക്സ് വിപണിയില്‍ ഡോളറിനെതിരെ 77.52 എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 77.63 എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 15 പൈസ ഇടിഞ്ഞ് 77.40ല്‍ എത്തി. ബുധനാഴ്ച്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 10 പൈസ ഉയര്‍ന്ന് […]


ഡെല്‍ഹി : തുടര്‍ച്ചയായ രണ്ടു ദിവസം ഉയര്‍ന്നെങ്കിലും പണപ്പെരുപ്പ ആശങ്കയില്‍ രൂപയ്ക്ക് തിരിച്ചടി. ഇന്ന് രൂപയുടെ മൂല്യം 15 പൈസ ഇടിഞ്ഞ് 77.40ല്‍ എത്തി. ഇന്റര്‍ബാങ്ക് ഫോറക്സ് വിപണിയില്‍ ഡോളറിനെതിരെ 77.52 എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 77.63 എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 15 പൈസ ഇടിഞ്ഞ് 77.40ല്‍ എത്തി.
ബുധനാഴ്ച്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 10 പൈസ ഉയര്‍ന്ന് 77.24ല്‍ എത്തിയിരുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസയാണ് (3.61 %) ഇടിഞ്ഞത്. സെന്‍സെക്സ് 1158 പോയിന്റ് താഴ്ന്ന് 52,930 ലെത്തി. നിഫ്റ്റി 359.10 പോയിന്റ് നഷ്ടത്തില്‍ 15,808ലും എത്തി. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് വില ബാരലിന് 105.6 ഡോളറായി. ഓഹരി വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം വിദേശ നിക്ഷേപകര്‍ 3,609.35 കോടി രൂപയാണ് വിപണിയില്‍ നിന്നും കഴിഞ്ഞ ദിവസം പിന്‍വലിച്ചത്.