image

16 May 2022 8:44 AM GMT

Banking

വളർച്ചാ പ്രതീക്ഷ: ഭാരത് ഫോർജ് 5 ശതമാനം ഉയർന്നു

MyFin Bureau

വളർച്ചാ പ്രതീക്ഷ: ഭാരത് ഫോർജ് 5 ശതമാനം ഉയർന്നു
X

Summary

2022 മാർച്ച് പാദത്തിലെ കണ്‍സോളിഡേറ്റഡ് അറ്റാദായം 9.3 ശതമാനം വർധിച്ചതിനെ തുടർന്ന് ഭാരത് ഫോർജിന്റെ ഓഹരികൾ 5.18 ശതമാനം ഉയർന്നു. എല്ലാ മേഖലകളിലെയും പ്രധാന വിപണികളിൽ കമ്പനി തുടർച്ചയായ വളർച്ച പ്രതീക്ഷിക്കുന്നുവെന്ന് മാനേജിങ് ഡയറക്ടർ ബിഎൻ കല്യാണി അറിയിച്ചു. ഇത് ഓഹരി വില ഇനിയും കൂടുമെന്ന പ്രതീക്ഷ നിക്ഷേപകരിൽ ഉണർത്തുന്നുണ്ട്. നാലാം പാദത്തിൽ നികുതിക്കു ശേഷമുള്ള ലാഭം, കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ 212.12 കോടി രൂപയിൽ നിന്നും 231.85 കോടി രൂപയായി ഉയർന്നെന്നും കമ്പനി റിപ്പോർട്ട് […]


2022 മാർച്ച് പാദത്തിലെ കണ്‍സോളിഡേറ്റഡ് അറ്റാദായം 9.3 ശതമാനം വർധിച്ചതിനെ തുടർന്ന് ഭാരത് ഫോർജിന്റെ ഓഹരികൾ 5.18 ശതമാനം ഉയർന്നു. എല്ലാ മേഖലകളിലെയും പ്രധാന വിപണികളിൽ കമ്പനി തുടർച്ചയായ വളർച്ച പ്രതീക്ഷിക്കുന്നുവെന്ന് മാനേജിങ് ഡയറക്ടർ ബിഎൻ കല്യാണി അറിയിച്ചു. ഇത് ഓഹരി വില ഇനിയും കൂടുമെന്ന പ്രതീക്ഷ നിക്ഷേപകരിൽ ഉണർത്തുന്നുണ്ട്. നാലാം പാദത്തിൽ നികുതിക്കു ശേഷമുള്ള ലാഭം, കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ 212.12 കോടി രൂപയിൽ നിന്നും 231.85 കോടി രൂപയായി ഉയർന്നെന്നും കമ്പനി റിപ്പോർട്ട് ചെയ്തു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം, കഴിഞ്ഞ വർഷത്തെ ഇതേ പാദത്തിലെ 2,082.05 കോടി രൂപയിൽ നിന്നും 3,573 .09 കോടി രൂപയായി ഉയർന്നിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. "2022 സാമ്പത്തിക വർഷത്തിൽ, ഓട്ടോമോട്ടീവ്, വ്യവസായ ആപ്ലിക്കേഷനുകളിലായി ഏകദേശം 1,000 കോടി രൂപയുടെ പുതിയ ഓർഡറുകൾ ഇന്ത്യൻ ഓപ്പറേഷൻസ് നേടിയിട്ടുണ്ട്. ഇത് നൂതനവും, പരമ്പരാഗതവുമായ ഉത്പന്നങ്ങൾക്കു വേണ്ടി നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കളിൽ നിന്നും സമ്മിശ്രമായി ലഭിച്ചതാണ്," ഭാരത് ഫോർജ് എംഡി പറഞ്ഞു.