18 May 2022 5:31 AM IST
Summary
മുംബൈ: മൂന്നാം ദിവസവും നേട്ടം തുടര്‍ന്ന് വിപണികൾ. യുഎസ് വിപണകളിലെ നേട്ടത്തിന്റെയും, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയുടെ ഓഹരികളുടെ വാങ്ങലിന്റെയും പിന്തുണയില്‍ ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 345 പോയിന്റ് ഉയര്‍ന്നു. രാവിലെ 10.45 ന്, സെന്‍സെക്‌സ് 355 പോയിന്റ് ഉയര്‍ന്ന് 54,674 ലും, നിഫ്റ്റി 113 പോയിന്റ് ഉയര്‍ന്ന് 16,373 ലും എത്തി. ആദ്യഘട്ട വ്യാപാരത്തില്‍, സെന്‍സെക്‌സ് 344.71 പോയിന്റ് ഉയര്‍ന്ന് 54,663.18 ലും, നിഫ്റ്റി 101.15 പോയിന്റ് ഉയര്‍ന്ന് 16,360.45 ലും എത്തി. ആക്‌സിസ് ബാങ്ക്, […]
മുംബൈ: മൂന്നാം ദിവസവും നേട്ടം തുടര്‍ന്ന് വിപണികൾ. യുഎസ് വിപണകളിലെ നേട്ടത്തിന്റെയും, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയുടെ ഓഹരികളുടെ വാങ്ങലിന്റെയും പിന്തുണയില്‍ ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 345 പോയിന്റ് ഉയര്‍ന്നു.
രാവിലെ 10.45 ന്, സെന്‍സെക്‌സ് 355 പോയിന്റ് ഉയര്‍ന്ന് 54,674 ലും, നിഫ്റ്റി 113 പോയിന്റ് ഉയര്‍ന്ന് 16,373 ലും എത്തി.
ആദ്യഘട്ട വ്യാപാരത്തില്‍, സെന്‍സെക്‌സ് 344.71 പോയിന്റ് ഉയര്‍ന്ന് 54,663.18 ലും, നിഫ്റ്റി 101.15 പോയിന്റ് ഉയര്‍ന്ന് 16,360.45 ലും എത്തി. ആക്‌സിസ് ബാങ്ക്, ടെക് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, അള്‍ട്രടെക് സിമെന്റ്, ഇന്‍ഫോസിസ്, വിപ്രോ, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നീ കമ്പനികളുടെ ഓഹരികളാണ് ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടമുണ്ടാക്കിയത്. മറുവശത്ത്, പവര്‍ഗ്രിഡ്, എന്‍ടിപിസി, ടാറ്റ സ്റ്റീല്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടം നേരിട്ടു.
ഏഷ്യന്‍ വിപണികളിലെ വ്യാപാരം സമ്മിശ്രമാണ്. സിയോള്‍, ടോക്കിയോ എന്നീ വിപണികള്‍ നേട്ടത്തിലാണ് എന്നാല്‍, ഷാങ്ഹായ്, ഹോംകോംഗ് വിപണികള്‍ നഷ്ടത്തിലാണ്. അമേരിക്കന്‍ വിപണി ഇന്നലെ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലെ സെന്‍സെക്‌സ് 1,344.63 പോയിന്റ് ഉയര്‍ന്ന് 54,318.47 ലും, നിഫ്റ്റി 417 പോയിന്റ് ഉയര്‍ന്ന് 16,259.30 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില 0.4 ശതമാനം ഉയര്‍ന്ന് ബാരലിന് 112.35 ഡോളറായി. ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 2,192.44 കോടി രൂപ വിലയുള്ള ഓഹരികള്‍ ഇന്നലെ വിറ്റഴിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
