image

19 May 2022 5:24 AM GMT

News

പേടിഎം മാളിലെ 43 % ഓഹരികളും വിറ്റഴിച്ച് ആലിബാബയും ആന്റ്ഫിനും

MyFin Desk

പേടിഎം മാളിലെ 43 % ഓഹരികളും വിറ്റഴിച്ച് ആലിബാബയും ആന്റ്ഫിനും
X

Summary

ഡെല്‍ഹി: ചൈനീസ് കമ്പനിയായ ആലിബാബയും അനുബന്ധ കമ്പനിയായ ആന്റ്ഫിനും പേടിഎം മാളിലെ മുഴുവന്‍ ഓഹരികളും 42 കോടി രൂപയ്ക്ക് വിറ്റഴിച്ചു. ഇതോടെ പേടിഎം മാളിന്റെ മൂല്യം 103 കോടി രൂപയായി. പേടിഎം മാളിന്റെ മാതൃ കമ്പനിയായ പേടിഎം ഇ-കൊമേഴ്‌സ് ആലിബാബയുടെ 28.34 ശതമാനം ഓഹരികളും, ആന്റ്ഫിന്‍ (ദി നെതര്‍ലന്‍ഡ്‌സ്) 14.98 ശതമാനം ഓഹരികളുമാണ് വാങ്ങിയിരുന്നത്. പേടിഎം മാള്‍ ആലിബാബ, ആന്റ് ഫിനാന്‍ഷ്യല്‍, സോഫ്റ്റ്ബാങ്ക് എന്നിങ്ങനെ നിരവധി നിക്ഷേപകരില്‍ നിന്നായി 800 മില്യണ്‍ ഡോളര്‍ നിക്ഷേപം സമാഹരിച്ചിരുന്നു. പേടിഎം


ഡെല്‍ഹി: ചൈനീസ് കമ്പനിയായ ആലിബാബയും അനുബന്ധ കമ്പനിയായ ആന്റ്ഫിനും പേടിഎം മാളിലെ മുഴുവന്‍ ഓഹരികളും 42 കോടി രൂപയ്ക്ക് വിറ്റഴിച്ചു.
ഇതോടെ പേടിഎം മാളിന്റെ മൂല്യം 103 കോടി രൂപയായി.
പേടിഎം മാളിന്റെ മാതൃ കമ്പനിയായ പേടിഎം ഇ-കൊമേഴ്‌സ് ആലിബാബയുടെ 28.34 ശതമാനം ഓഹരികളും, ആന്റ്ഫിന്‍ (ദി നെതര്‍ലന്‍ഡ്‌സ്) 14.98 ശതമാനം ഓഹരികളുമാണ് വാങ്ങിയിരുന്നത്.
പേടിഎം മാള്‍ ആലിബാബ, ആന്റ് ഫിനാന്‍ഷ്യല്‍, സോഫ്റ്റ്ബാങ്ക് എന്നിങ്ങനെ നിരവധി നിക്ഷേപകരില്‍ നിന്നായി 800 മില്യണ്‍ ഡോളര്‍ നിക്ഷേപം സമാഹരിച്ചിരുന്നു.
പേടിഎം മാള്‍ ഈ ഇടപാടിനെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.