20 May 2022 10:59 AM IST
Summary
മുംബൈ: ഇന്നലെ കനത്ത തകര്‍ച്ച നേരിട്ട വിപണി ഇന്ന് ശക്തമായി തിരിച്ചുവന്നു. സെന്‍സെക്‌സും നിഫ്റ്റിയും ഏകദേശം മൂന്ന് ശതമാനം ഉയര്‍ന്നു. ആഗോള വിപണികളില്‍ നിന്നുള്ള പോസിറ്റീവ് ട്രെന്‍ഡും, നീണ്ടുനിന്ന വാങ്ങലും ഇതിന് സഹായിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഏറ്റവുമധികം വാങ്ങല്‍ നടന്നത്. സെന്‍സെക്സ് 1,534.16 പോയിന്റ് ഉയര്‍ന്ന് 54,326.39 ല്‍ എത്തി. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ ഇത് 1,604.2 പോയിന്റ് ഉയര്‍ന്ന് 54,396.43 ലെത്തിയിരുന്നു. നിഫ്റ്റി 456.75 പോയിന്റ് ഉയര്‍ന്ന് […]
മുംബൈ: ഇന്നലെ കനത്ത തകര്‍ച്ച നേരിട്ട വിപണി ഇന്ന് ശക്തമായി തിരിച്ചുവന്നു. സെന്‍സെക്‌സും നിഫ്റ്റിയും ഏകദേശം മൂന്ന് ശതമാനം ഉയര്‍ന്നു. ആഗോള വിപണികളില്‍ നിന്നുള്ള പോസിറ്റീവ് ട്രെന്‍ഡും, നീണ്ടുനിന്ന വാങ്ങലും ഇതിന് സഹായിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഏറ്റവുമധികം വാങ്ങല്‍ നടന്നത്.
സെന്‍സെക്സ് 1,534.16 പോയിന്റ് ഉയര്‍ന്ന് 54,326.39 ല്‍ എത്തി. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ ഇത് 1,604.2 പോയിന്റ് ഉയര്‍ന്ന് 54,396.43 ലെത്തിയിരുന്നു. നിഫ്റ്റി 456.75 പോയിന്റ് ഉയര്‍ന്ന് 16,266.15 ല്‍ എത്തി.
ഡോ റെഡീസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റീല്‍, നെസ്ലെ, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, ആക്സിസ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, സണ്‍ ഫാര്‍മ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി എന്നീ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.
പഠിക്കാം & സമ്പാദിക്കാം
Home
