image

23 May 2022 5:32 AM GMT

Forex

രൂപ നേട്ടത്തില്‍: മൂല്യം 15 പൈസ ഉയര്‍ന്ന് 77.55ല്‍

MyFin Desk

rupee_forex_0704
X

Summary

ഡെല്‍ഹി : സര്‍വകാല ഇടിവില്‍ നിന്നും രൂപ കരകയറുന്നു. ഇന്ന് രൂപയുടെ മൂല്യം 15 പൈസ ഉയര്‍ന്ന് 77.55ല്‍ (പ്രൊവിഷണല്‍) എത്തി. കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം 10 പൈസ ഇടിഞ്ഞ് 77.72ല്‍ എത്തിയിരുന്നു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഡോളര്‍ ദുര്‍ബലമായതാണ് രൂപയ്ക്ക് നേട്ടമായത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 77.69 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയും 77.51 എന്ന നിലയിലേക്ക് ഉയരുകയും ചെയ്തിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 15 പൈസ ഉയര്‍ന്ന് 77.55ല്‍ […]


ഡെല്‍ഹി : സര്‍വകാല ഇടിവില്‍ നിന്നും രൂപ കരകയറുന്നു. ഇന്ന് രൂപയുടെ മൂല്യം 15 പൈസ ഉയര്‍ന്ന് 77.55ല്‍ (പ്രൊവിഷണല്‍) എത്തി. കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം 10 പൈസ ഇടിഞ്ഞ് 77.72ല്‍ എത്തിയിരുന്നു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഡോളര്‍ ദുര്‍ബലമായതാണ് രൂപയ്ക്ക് നേട്ടമായത്.
വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 77.69 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയും 77.51 എന്ന നിലയിലേക്ക് ഉയരുകയും ചെയ്തിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 15 പൈസ ഉയര്‍ന്ന് 77.55ല്‍ എത്തി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസയാണ് (3.61 %) ഇടിഞ്ഞത്.
സെന്‍സെസ് 37.78 പോയിന്റ് ഇടിഞ്ഞ് 54,288.61ല്‍ എത്തി. നിഫ്റ്റി 51.45 പോയിന്റ് ഇടിഞ്ഞ് 16,214.70ലും ഇന്ന് വ്യാപാരം അവസാനിച്ചു. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് വില ബാരലിന് 113.98 ഡോളറായി. ഓഹരി വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം വിദേശ നിക്ഷേപകര്‍ 1,265.41 കോടി രൂപയാണ് വിപണിയില്‍ നിന്നും കഴിഞ്ഞ ദിവസം പിന്‍വലിച്ചത്.