27 May 2022 6:38 AM IST
Summary
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 80 രൂപ വര്‍ധിച്ച് 38,200 രൂപയില്‍ എത്തി. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. 4,775 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. തുടര്‍ച്ചയായ വര്‍ധനയ്ക്ക് പിന്നാലെ കഴിഞ്ഞ ദിവസം പവന് 200 രൂപ കുറഞ്ഞ് 38,120 രൂപയില്‍ എത്തിയിരുന്നു. ഈ മാസം ഒരു തവണ മാത്രമാണ് സ്വര്‍ണവില 37,000ന് താഴെ എത്തിയത്. കഴിഞ്ഞ മൂന്നാഴ്ച്ചയായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില 40,560 രൂപയിലേക്ക് കുതിച്ചിരുന്നു. […]
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 80 രൂപ വര്‍ധിച്ച് 38,200 രൂപയില്‍ എത്തി. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. 4,775 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. തുടര്‍ച്ചയായ വര്‍ധനയ്ക്ക് പിന്നാലെ കഴിഞ്ഞ ദിവസം പവന് 200 രൂപ കുറഞ്ഞ് 38,120 രൂപയില്‍ എത്തിയിരുന്നു. ഈ മാസം ഒരു തവണ മാത്രമാണ് സ്വര്‍ണവില 37,000ന് താഴെ എത്തിയത്.
കഴിഞ്ഞ മൂന്നാഴ്ച്ചയായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില 40,560 രൂപയിലേക്ക് കുതിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 1,853.00 ഡോളറായി. 2020 ഓഗസ്റ്റ് ഏഴിനാണ് നിലവിലുള്ളതില്‍ ഏറ്റവുമധികം സ്വര്‍ണവില സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പവന് 42,000 രൂപ വരെ അക്കാലയളവില്‍ വില എത്തിയിരുന്നു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് ഏകദേശം 117.01 ഡോളറായി.
ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 2 പൈസ ഉയര്‍ന്ന് 77.59 എന്ന നിലയിലെത്തി. ആഭ്യന്തര ഓഹരികളിലെ ഉണര്‍വും വിദേശ വിപണിയില്‍ ഡോളര്‍ ദുര്‍ബലമാകുകയും ചെയ്തതാണ് രൂപയ്ക്ക് നേട്ടമായത്.ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്സ് 500.05 പോയിന്റ് ഉയര്‍ന്ന് 54,752.58 ലേയ്ക്കും, നിഫ്റ്റി 159.2 പോയിന്റ് ഉയര്‍ന്ന് 16,329.35 ലേക്കും എത്തി.ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, എച്ച്സിഎല്‍ ടെക്നോളജീസ്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, വിപ്രോ, ബജാജ് ഫിനാന്‍സ് എന്നീ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
എന്‍ടിപിസി, പവര്‍ഗ്രിഡ്, നെസ് ലെ, ഡോ റെഡ്ഡീസ്, ടാറ്റ സ്റ്റീല്‍ എന്നീ ഓഹരികളാണ് നഷ്ടം നേരിട്ടത്. ഇന്നലെ സെന്‍സെക്സ് 503.27 പോയിന്റ് ഉയര്‍ന്ന് 54,252.53 ലും, നിഫ്റ്റി 144.35 പോയിന്റ് ഉയര്‍ന്ന് 16,170.15 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏഷ്യന്‍ ഓഹരി വിപണികളായ സിയോള്‍, ഷാങ്ഹായ്, ടോക്കിയോ, ഹോംകോംഗ് എന്നിവയെല്ലാം നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
