image

30 May 2022 9:30 AM GMT

Banking

മൂന്നാം ദിനവും ഇൻഫോ എഡ്ജിന്റെ ഓഹരികൾക്ക് ഉയർച്ച

MyFin Bureau

മൂന്നാം ദിനവും ഇൻഫോ എഡ്ജിന്റെ ഓഹരികൾക്ക് ഉയർച്ച
X

Summary

ബിഎസ്ഇയിൽ, തുടർച്ചയായി മൂന്നാം സെഷനിലും, ഇൻഫോ എഡ്ജിന്റെ ഓഹരികൾ 3.04 ശതമാനം ഉയർന്നു. അതിന്റെ ഇടക്കാല വളർച്ചയെക്കുറിച്ച് മാനേജ്‌മെന്റ് പുറത്തു വിട്ട അഭിപ്രായങ്ങളെ തുടർന്നാണ് വില വർധിച്ചത്. കഴിഞ്ഞ മൂന്ന് സെഷനുകളിലായി കമ്പനിയുടെ ഓഹരി വില 12.77 ശതമാനമാണ് വർധിച്ചത്. ബിഎസ്ഇ യിൽ ഓഹരി 3,806.10 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കമ്പനി, മാർച്ച് പാദത്തിൽ, അതിന്റെ അറ്റാദായത്തിൽ 66.9 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. തുടർന്നും ഈ മുന്നേറ്റമുണ്ടാകുമെന്ന് കമ്പനി അറിയിച്ചു. "റിക്രൂട്ട്‌മെന്റിലും, റിയൽ എസ്റ്റേറ്റ് വെർട്ടിക്കലുകളിലും ഞങ്ങൾക്ക് […]


ബിഎസ്ഇയിൽ, തുടർച്ചയായി മൂന്നാം സെഷനിലും, ഇൻഫോ എഡ്ജിന്റെ ഓഹരികൾ 3.04 ശതമാനം ഉയർന്നു. അതിന്റെ ഇടക്കാല വളർച്ചയെക്കുറിച്ച് മാനേജ്‌മെന്റ് പുറത്തു വിട്ട അഭിപ്രായങ്ങളെ തുടർന്നാണ് വില വർധിച്ചത്. കഴിഞ്ഞ മൂന്ന് സെഷനുകളിലായി കമ്പനിയുടെ ഓഹരി വില 12.77 ശതമാനമാണ് വർധിച്ചത്. ബിഎസ്ഇ യിൽ ഓഹരി 3,806.10 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

കമ്പനി, മാർച്ച് പാദത്തിൽ, അതിന്റെ അറ്റാദായത്തിൽ 66.9 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. തുടർന്നും ഈ മുന്നേറ്റമുണ്ടാകുമെന്ന് കമ്പനി അറിയിച്ചു. "റിക്രൂട്ട്‌മെന്റിലും, റിയൽ എസ്റ്റേറ്റ് വെർട്ടിക്കലുകളിലും ഞങ്ങൾക്ക് ശക്തമായ സഹായം ലഭിക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധികൾക്ക് ശേഷം, നൈപുണ്യമുള്ള മനുഷ്യവിഭവശേഷിയിൽ വിതരണവും, ഡിമാൻഡും തമ്മിലുള്ള അന്തരം ആഗോളതലത്തിൽ തന്നെ വർധിച്ചിട്ടുണ്ട്. ഞങ്ങൾ ഇത് ദീർഘകാലത്തേക്ക് പ്രതീക്ഷിക്കുന്നു. 'നൗകരി' പോലുള്ള പ്ലാറ്റുഫോമുകൾക്ക് ഇത് സഹായകരമാകും," ഇൻഫോ എഡ്ജ് ഇന്ത്യ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഹിതേഷ് ഒബ്‌റോയ് പറഞ്ഞു.

കമ്പനിയുടെ റിക്രൂട്മെന്റ് സൊല്യൂഷൻ ആയ നൗകരിയിൽ 2022 സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷം വരിക്കാരാണ് പുതിയതായി വന്നിട്ടുള്ളത്. അതിൽ ഏറ്റവും കൂടുതൽ ആളുകൾ ഐടി/ ഐടിഇഇ മേഖലയിൽ നിന്നുമാണ്. കമ്പനിയുടെ പുതിയ ഉത്പന്നങ്ങളായ ടാലെന്റ്റ് പൾസ്, എന്റർപ്രൈസ് റേസ്ഡെക്‌സ് എന്നിവയും, മൂല്യാധിഷ്ഠിത വില്പനയും, ശരാശരി 'ബില്ലിംഗ് പെർ കസ്റ്റമർ' 25 ശതമാനമായി ഉയരാൻ കാരണമായിട്ടുണ്ട്.