31 May 2022 10:54 AM IST
Summary
മുംബൈ:മൂന്നു ദിവസത്തെ നേട്ടത്തിനുശേഷം നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച് വിപണി. എച്ച്ഡിഎഫ്‌സി,റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ് ഓഹരികളുടെ വില്‍പ്പനയും നഷ്ടത്തിന് കാരണമായി. നിക്ഷേപകര്‍ പുറത്തുവരാനിരിക്കുന്ന ജിഡിപി കണക്കുകളെക്കുറിച്ചുള്ള ജാഗ്രതയിലാണ്. ക്രൂഡോയില്‍ വിലയിലുണ്ടായ വര്‍ദ്ധനവും വിപണിയുടെ താല്‍പര്യങ്ങളെ തളര്‍ത്തി. സെന്‍സെക്‌സ് 359.33 പോയിന്റ് താഴ്ന്ന് 55,566.41 ലും, നിഫ്റ്റി 76.85 പോയിന്റ് ഇടിഞ്ഞ് 16,584.55 ലും എത്തി. കൊട്ടക് മഹീന്ദ്ര ബാങ്ക്, സണ്‍ഫാര്‍മ, എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ്, എസ്ബിഐ, ആക്‌സിസ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നീ ഓഹരികളാണ് പ്രധാനമായും നഷ്ടം […]
മുംബൈ:മൂന്നു ദിവസത്തെ നേട്ടത്തിനുശേഷം നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച് വിപണി. എച്ച്ഡിഎഫ്‌സി,റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ് ഓഹരികളുടെ വില്‍പ്പനയും നഷ്ടത്തിന് കാരണമായി. നിക്ഷേപകര്‍ പുറത്തുവരാനിരിക്കുന്ന ജിഡിപി കണക്കുകളെക്കുറിച്ചുള്ള ജാഗ്രതയിലാണ്. ക്രൂഡോയില്‍ വിലയിലുണ്ടായ വര്‍ദ്ധനവും വിപണിയുടെ താല്‍പര്യങ്ങളെ തളര്‍ത്തി.
സെന്‍സെക്‌സ് 359.33 പോയിന്റ് താഴ്ന്ന് 55,566.41 ലും, നിഫ്റ്റി 76.85 പോയിന്റ് ഇടിഞ്ഞ് 16,584.55 ലും എത്തി.
കൊട്ടക് മഹീന്ദ്ര ബാങ്ക്, സണ്‍ഫാര്‍മ, എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ്, എസ്ബിഐ, ആക്‌സിസ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നീ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്.
മറുശത്ത്, എം ആന്‍ഡ് എം, എന്‍ടിപിസി, പവര്‍ഗ്രിഡ്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍ എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി.
പഠിക്കാം & സമ്പാദിക്കാം
Home
