image

2 Jun 2022 8:58 AM GMT

Banking

ഡ്രെഡ്ജിങ് കരാർ: നോളജ് മറൈൻ ഓഹരികൾ 6 ശതമാനം നേട്ടത്തിൽ

MyFin Bureau

ഡ്രെഡ്ജിങ് കരാർ: നോളജ് മറൈൻ ഓഹരികൾ 6 ശതമാനം നേട്ടത്തിൽ
X

Summary

നോളജ് മറൈൻ ആൻഡ് എഞ്ചിനീയറിംഗ് വർക്സ് (കെഎംഇഡബ്ല്യൂ) ഓഹരികൾ ബിഎസ്ഇ യിൽ ഇന്ന് 6 ശതമാനം ഉയർന്നു. ഡ്രെഡ്ജിങ് കോർപറേഷൻ ഓഫ് ഇന്ത്യയുമായി 67.85 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ചതിനെ തുടർന്നാണ് ഈ വർധന. ഈ കരാർ കമ്പനിയുടെ ഓർഡർ ബുക്ക് 250 കോടി രൂപ മറികടക്കുന്നതിന് കമ്പനിയെ സഹായിക്കും. ഇത് നിലവിലെ വിപണി മൂല്യത്തിനെക്കാളും ഉയർന്നതാണ്. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ, 182 കോടി രൂപയുടെ ഓർഡർ ബുക്കാണ് ഉണ്ടായിരുന്നത്. 260 രൂപ വരെ ഉയർന്ന ഓഹരി […]


നോളജ് മറൈൻ ആൻഡ് എഞ്ചിനീയറിംഗ് വർക്സ് (കെഎംഇഡബ്ല്യൂ) ഓഹരികൾ ബിഎസ്ഇ യിൽ ഇന്ന് 6 ശതമാനം ഉയർന്നു. ഡ്രെഡ്ജിങ് കോർപറേഷൻ ഓഫ് ഇന്ത്യയുമായി 67.85 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ചതിനെ തുടർന്നാണ് ഈ വർധന. ഈ കരാർ കമ്പനിയുടെ ഓർഡർ ബുക്ക് 250 കോടി രൂപ മറികടക്കുന്നതിന് കമ്പനിയെ സഹായിക്കും. ഇത് നിലവിലെ വിപണി മൂല്യത്തിനെക്കാളും ഉയർന്നതാണ്. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ, 182 കോടി രൂപയുടെ ഓർഡർ ബുക്കാണ് ഉണ്ടായിരുന്നത്. 260 രൂപ വരെ ഉയർന്ന ഓഹരി വില 2.04 ശതമാനം വർധിച്ച് 250 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

മംഗ്രോൽ ഫിഷിങ് ഹാർബറിന്റെ മൂന്നാം ഘട്ട ഡ്രെഡ്ജിങ് കരാർ ഡ്രെഡ്ജിങ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ നിന്നും കമ്പനി ഏറ്റെടുത്തിട്ടുണ്ട്. കമ്പനി നിലവിലെ സാമ്പത്തിക വർഷത്തിൽ ഓർഡർ ബുക്കിന്റെ പകുതി പൂർത്തിയാക്കി 125 കോടി രൂപയിലധികം വിറ്റുവരവ് നേടാനാണ് ശ്രമിക്കുന്നത്. കൂടാതെ, കമ്പനിക്ക് അധിക മൂലധനച്ചെലവുകൾ ഉണ്ടാകില്ല.

ഇത് കമ്പനിക്ക് ഇതേവരെ ലഭിച്ചതിൽ ഏറ്റവും മികച്ച ഡ്രെഡ്ജിങ് കരാറാണ്. ഇതിലൂടെ ഗുജറാത്തിലെ മംഗ്രോൽ പോർട്ടിലെ മത്സ്യബന്ധന തുറമുഖത്തിന്റെ വികസനമാണ് ലക്ഷ്യമിടുന്നത്. "ഇത് വളരെ പ്രാധാന്യമർഹിക്കുന്ന ഒരു കരാറാണ്. ഇതിലൂടെ, വരും വർഷങ്ങളിൽ കെഎംഇഡബ്ല്യൂ വിനു ധാരാളം അവസരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, ഈ കരാർ ഞങ്ങൾക്ക് റോക്ക് ഡ്രെഡ്ജിങ്, തുറമുഖ വികസനം പോലുള്ള പുതിയ മേഖലകളിൽ ചുവടുറപ്പിക്കാനൊരു അവസരമാണ് നൽകുന്നത്," നോളേജ് മറൈൻ & എഞ്ചിനീയറിംഗ് സിഇഒ സുജയ് കേവൽരമണി പറഞ്ഞു.