image

2 Jun 2022 10:51 AM IST

Market

വിപണി നേട്ടത്തില്‍, സെന്‍സെക്‌സ് 437 പോയിന്റ് ഉയര്‍ന്നു, നിഫ്റ്റി 16,600 നു മുകളില്‍

MyFin Desk

Stock Market News
X

Summary

മുംബൈ: രണ്ടു ദിവസത്തെ തകര്‍ച്ചയ്ക്കു ശേഷം വിപണി ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 436.94 പോയിന്റ് ഉയര്‍ന്ന് 55,818.11 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 510.75 പോയിന്റ് ഉയര്‍ന്ന് 55,891.92 ല്‍ എത്തിയിരുന്നു. നിഫ്റ്റി 105.25 പോയിന്റ് ഉയര്‍ന്ന് 16,628 ല്‍ എത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിന്‍സെര്‍വ്, സണ്‍ ഫാര്‍മ, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ടിസിഎസ്, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഫോസിസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നീ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്‌സി, ഹിന്ദുസ്ഥാന്‍ […]


മുംബൈ: രണ്ടു ദിവസത്തെ തകര്‍ച്ചയ്ക്കു ശേഷം വിപണി ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 436.94 പോയിന്റ് ഉയര്‍ന്ന് 55,818.11 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 510.75 പോയിന്റ് ഉയര്‍ന്ന് 55,891.92 ല്‍ എത്തിയിരുന്നു. നിഫ്റ്റി 105.25 പോയിന്റ് ഉയര്‍ന്ന് 16,628 ല്‍ എത്തി.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിന്‍സെര്‍വ്, സണ്‍ ഫാര്‍മ, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ടിസിഎസ്, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഫോസിസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നീ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
എച്ച്ഡിഎഫ്‌സി, ഹിന്ദുസ്ഥാന്‍ യുണീലിവര്‍, പവര്‍ഗ്രിഡ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നീ ഓഹരികളാണ് നഷ്ടം നേരിട്ടത്.
' ജിഎസ്ടി സമാഹരണം, പിഎംഐ എന്നിവയിലെ ഉയര്‍ന്ന കണക്കുകള്‍ 2023 സാമ്പത്തിക വര്‍ഷത്തിന്റെ മികച്ച തുടക്കമാണ് കാണിക്കുന്നത്. ക്രൂഡോയില്‍ വിലയിലുണ്ടാകുന്ന കുറവും ഇന്ത്യന്‍ വിപണിയുടെ പ്രകടനത്തിന് പിന്തുണ നല്‍കുന്നുണ്ട്. എന്നിരുന്നാലും, രണ്ടാഴ്ച്ചയ്ക്കുള്ളില്‍ പുറത്തു വരാനിരിക്കുന്ന ഇന്ത്യയിലെയും, യുഎസിലെയും കേന്ദ്ര ബാങ്കുകളുടെ നയത്തെയാണ് ഇത് കൂടുതലും ആശ്രയിച്ചിരിക്കുന്നത,' ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസേര്‍ച്ച് മേധാവി വിനോദ് നായര്‍ പറഞ്ഞു.